ഗൂഗിൾ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം നിർത്തുന്നു. 100 ദശലക്ഷം ഇൻസ്റ്റാളുകളുള്ള എല്ലാ ആപ്പുകളും കവർ ചെയ്യുന്നതിനായായിരുന്നു ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നത്.
ഇപ്പോഴിതാ ഗൂഗിള്‍ പ്ലേ സെക്യൂരിറ്റി റിവാർഡ് പ്രോഗ്രാം (ജിപിഎസ്‌ആർപി) ഓഗസ്റ്റ് 31ന് ഷട്ട് ഡൗണ്‍ ചെയ്യുമെന്ന് സെർച്ച് ഭീമൻ ഗൂഗിള്‍ പ്രഖ്യാപിച്ചതായി ആന്‍ഡ്രോയിഡ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.
ആപ്പുകളില്‍ പിഴവുകള്‍ കണ്ടെത്തി പണം സമ്ബാദിക്കാൻ ശ്രമിക്കുന്ന ബഗ് ബൗണ്ടി ഹണ്ടർമാർക്ക് അവരുടെ അവസാന റിപ്പോർട്ടുകള്‍ നല്‍കാൻ രണ്ടാഴ്ചയില്‍ താഴെ സമയമേ ഉള്ളൂ. അടുത്ത പേയ്മെന്റ് ലഭിക്കാനും അല്‍പ്പം കാലതാമസം വന്നേക്കാമെന്നും ഗൂഗിള്‍ അറിയിച്ചു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ആപ്പുകളിലെ ബഗുകള്‍ റിപ്പോർട്ട് ചെയ്യാൻ ബഗ് ഹണ്ടർമാരെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം അവതരിപ്പിച്ചത് .ആപ്പുകളിലെ കേടുപാടുകള്‍ കണ്ടെത്തുന്ന സുരക്ഷാ ഗവേഷകർക്ക് ഗൂഗിള്‍ പ്രതിഫലം നല്‍കുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്