പ്രമുഖ മ്യൂസിക് ആപ്പായ വിങ്ക്മ്യൂസിക് ( Wynk Music) അടച്ചു പൂട്ടാനൊരുങ്ങി ഭാരതി എയർടെല്‍.വീഡിയോ, മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ആപ്പിളുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നലെയാണ് വിങ്ക് മ്യൂസിക് അടച്ചുപൂട്ടുന്ന വിവരം പങ്കുവച്ചത്.
വിങ്ക് മ്യൂസിക്കുമായി ബന്ധപ്പെട്ട ജീവനക്കാരെ കമ്ബനി ഏറ്റെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളോടെ ആപ്പിള്‍ മ്യൂസിക്ക് ഉപയോഗിക്കാൻ കമ്ബനി ആപ്പിളുമായി കരാറിലേർപ്പെട്ടിട്ടുണ്ട്.
ഈ പങ്കാളിത്തത്തിന്റെ ഭാഗമായി എയർടെല്‍ ഉപയോക്താക്കള്‍ക്ക് ആപ്പിള്‍ മ്യൂസിക്കിലേക്ക് ആക്സസ് ഉണ്ടാകും. വിങ്ക് പ്രീമിയം വരിക്കാർക്ക് എയർടെല്ലില്‍ നിന്ന് പ്രത്യേക പ്രമോഷനുകള്‍ ലഭിക്കും. 2014-ലാണ് എയർടെല്‍ വിങ്ക് മ്യൂസിക് ആരംഭിച്ചത്. ഇതുവരെ 100 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബഴ്സാണ് മ്യൂസിക് ആപ്പിനുള്ളത്.
ആപ്പിളിൻ്റെ വീഡിയോ പ്ലാറ്റ്‌ഫോമായ Apple TV+ എക്സ് സ്ട്രീമിംഗിലൂടെ ലഭ്യമാകുമെന്ന് എയർടെൽ പ്രഖ്യാപിച്ചിരുന്നു. ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുമെന്ന് ഉപയോക്താക്കൾക്ക് പ്രതീക്ഷിക്കാം. എയർടെൽ വിങ്ക്, എയർടെൽ താങ്ക്സ്, എയർടെൽ എക്സ്ട്രീം എന്നിവയിലൂടെ ഭാരതി എയർടെല്ലിന് 220 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്