കാത്തിരിപ്പ് അവസാനിക്കുന്നു; ഐഫോണ്‍ 16 സിരീസ് ലോഞ്ചിന്‍റെ തിയതി പുറത്ത്

AUGUST 28, 2024, 8:44 AM

ആപ്പിളിന്‍റെ ഐഫോണ്‍ 16 സിരീസിന്‍റെ അവതരണം  സെപ്റ്റംബര്‍ 9ന്.  'ആപ്പിള്‍ ഇവന്‍റ്' കമ്പനി സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 10-ാം തിയതിയാണ് ഐഫോണ്‍ 16 സിരീസും മറ്റ് ഗാഡ്‌ജറ്റുകളും പുറത്തിറക്കുന്ന തിയതി എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. 

സെപ്റ്റംബര്‍ 9ന് നടക്കുന്ന ആപ്പിള്‍ ഇവന്‍റിനായി ഔദ്യോഗിക ക്ഷണക്കത്ത് ലോകമെമ്പാടുമുള്ള ടെക് പ്രമികള്‍ക്ക് അയച്ചിരിക്കുകയാണ് ആപ്പിള്‍ കമ്പനി. ഐഫോണ്‍ 16 സിരീസില്‍പ്പെട്ട നാല് മോഡലുകള്‍ ഈ ദിവസം  പുറത്തിറക്കും. 

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണിത്. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ ഡിസ്‌പ്ലെയുടെ വലിപ്പത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സായ ആപ്പിള്‍ ഇന്‍റലിജന്‍സ് വരുമെന്നതാണ് ഐഫോണ്‍ 16 സിരീസിനെ ഏറ്റവും ശ്രദ്ധേയമാക്കുക. 

vachakam
vachakam
vachakam

ലോഞ്ചിന് ശേഷം നടക്കുന്ന സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെയേ ആപ്പിള്‍ ഇന്‍റലിജന്‍സ് സേവനങ്ങള്‍ ലഭിക്കുകയുള്ളൂ എന്നാണ് സൂചന. ഐഫോണ്‍ 16 സിരീസിനൊപ്പം വാച്ച് സിരീസ് 10, വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്‌ഇ, രണ്ടാം ജനറേഷന്‍ എയര്‍പോഡ്‌സ് മാക്‌സ്, പുതിയ രണ്ട് എയര്‍പോഡ്‌സ് മോഡലുകള്‍, ഐഒഎസ് 18 എന്നിവയുടെ അവതരണവും ആപ്പിള്‍ ഇവന്‍റില്‍ പ്രതീക്ഷിക്കാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam