ചരക്ക് നീക്കത്തിലും പ്രതിസന്ധി; പണിമുടക്കിൽ കുഴങ്ങി തിരുവനന്തപുരം വിമാനത്താവളം: 

SEPTEMBER 8, 2024, 9:45 AM

തിരുവനന്തപുരം വിമാനത്താവളത്തിലെ പണിമുടക്കിന് പിന്നാലെ ചരക്ക് നീക്കത്തിലും വൻ പ്രതിസന്ധി. ചരക്ക് നീക്കം മുടങ്ങിയതോടെ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയാണ്.

ഇന്നലെ രാത്രി മുതൽ വിമാനങ്ങളിൽ കയറ്റി അയക്കേണ്ടിയിരുന്ന ഭക്ഷ്യവസ്തുക്കളാണ് കെട്ടികിടക്കുന്നത്. എയർ ഇന്ത്യ സാറ്റ്സ് കൈകാര്യം ചെയ്യുന്ന വിമാനങ്ങളിലെ കാർഗോ നീക്കത്തിലാണ് പ്രതിസന്ധി.

ഇന്നലെ രാത്രിയോടെയാണ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്ക് ആരംഭിച്ചത്.

vachakam
vachakam
vachakam

എയർ ഇന്ത്യ എക്സ്പ്രസിൻ്റെ മസ്കറ്റ്, അബുദാബി, ഷാർജ, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് വിമാനങ്ങളിലെ ചരക്ക് നീക്കമാണ് മുടങ്ങിയത്.

ഞായറാഴ്ച പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് നീക്കം നടന്നതെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ ആറ് ജീവനക്കാർ ചേർന്ന് 23 ടൺ സാധനങ്ങൾ കയറ്റി അയക്കുകയായിരുന്നു. എന്നാൽ ഈ വിമാനവും മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡലിങ് ഏജൻസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കുന്നത്. എയർ ഇന്ത്യ സാറ്റ്സിലെ കരാർ തൊഴിലാളികളാണ് സമരം ചെയ്യുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam