ഐഫോൺ ആരാധകർ കാത്തിരിക്കുന്ന മോഡൽ എത്തുന്നു. ഐഫോൺ 16 പ്രോ ഉടൻ പുറത്തിറക്കും. റിപ്പോർട്ടുകൾ പ്രകാരം, മുൻ മോഡലുകളെ അപേക്ഷിച്ച് ഉപയോക്താക്കൾ ആഗ്രഹിക്കുന്ന എല്ലാ സവിശേഷതകളുമായാണ് 16 പ്രോ എത്തുന്നത്.ആകർഷകമായ നിറങ്ങളും പുതിയ ബട്ടണും ഉൾപ്പെടെയുള്ള ഫീച്ചറുകൾ 16 പ്രോയെ വേറിട്ട് നിർത്തുമെന്നാണ് റിപ്പോർട്ട്.
സവിശേഷതകൾ
എഐ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഇന്റലിജന്‍സ് സെറ്റിനെ കൂടുതല്‍ മികവുറ്റതാക്കുമെന്നതാണ് മറ്റൊരു പ്രതീക്ഷ. ചാറ്റ് ജിപിടിയുമായി ചേര്‍ന്നാണ് പുതിയ മോഡലില്‍ എ ഐ സംവിധാനം ഒരുക്കുന്നത്. എ ഐ പിന്തുണയോടെ സിരിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയും 16 പ്രോയില്‍ ഉണ്ടാകും. സ്മാര്‍ട്ട് കാല്‍കുലേറ്റര്‍ ആപ്പാണ് മറ്റൊരു പ്രത്യേകത.
നിറം
നാച്യുറല്‍ ടൈറ്റാനിയം നിറത്തിലായിരുന്നു ഐ ഫോണ്‍ 15 പ്രോ ശ്രദ്ധേയമായത്. ഡീപ്പ് പര്‍പ്പിള്‍ നിറത്തില്‍ ഐ ഫോണ്‍ 14 പ്രോയും വ്യത്യസ്ഥത പുലര്‍ത്തി. ഇത്തവണ 'ഡെസേര്‍ട്ട് ടൈറ്റാനിയം' നിറത്തിലാണ് 16 പ്രോ എത്തുക. രണ്ട് എ18 ചിപ്‌സെറ്റുകളാണ് 16 പ്രോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്വിച്ച്
ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ സ്വിച്ചിനെ കുറിച്ചും ചർച്ചകൾ നടന്നിട്ടുണ്ട്. ക്യാപ്‌ചർ ബട്ടൺ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് എളുപ്പമാക്കുന്നു. ബട്ടൺ പകുതി അമർത്തുന്നത് DSLR പോലെയുള്ള ഫോക്കസിംഗ് അനുഭവം നൽകുന്നു.
വിപണി
സെപ്തംബർ 10ന് പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.ഐഫോൺ 16 പ്രോ, ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവ എത്തും. തീയതി സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഉത്പാദനം ചെന്നൈയിലും
അതേസമയം, ആപ്പിളിൻ്റെ പുതിയ മോഡലുകളുടെ നിർമ്മാണം കമ്പനിയുടെ ഇന്ത്യയിലെ ചെന്നൈയിലെ പ്ലാൻ്റിൽ നിന്നായിരിക്കുമെന്ന് മറ്റൊരു റിപ്പോർട്ട് അവകാശപ്പെടുന്നു. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ചെന്നൈയിലെ പ്ലാൻ്റിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സും ചെന്നൈയിൽ നിർമ്മിക്കാൻ ഒരുങ്ങുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്