ഡാളസ് : ലോക്‌സഭാ പ്രതിപക്ഷ നേതാവും ഇന്ത്യയുടെ പ്രതീക്ഷയും കോൺഗ്രസിന്റെ കരുത്തുറ്റ നേതാവുമായ രാഹുൽ ഗാന്ധിയുടെ ഡാളസ് സന്ദർശനം ഉജ്ജ്വലമാക്കാൻ ഒ.ഐ.സി.സി യു.എസ്.എ ഡാളസ് ചാപ്റ്ററും സജീവമായി പ്രവർത്തിക്കുന്നു. സെപ്തംബർ 8ന് ഞായറാഴ്ച ഡാളസിലാണ് സ്വീകരണ പരിപാടി.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ.്എയുടെ നേതൃത്വത്തിൽ നടത്തപെടുന്ന സ്വീകരണ സമ്മേളനം കെങ്കേമമാക്കുന്നത്തിന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിർദ്ദേശപ്രകാരം കെ.പി.സി.സിയുടെ പോഷക സംഘടനയായ ഒ.ഐ.സി.സി. യു.എസ്.എ പരിപൂർണ പിന്തുണ നൽകി വരുന്നു. ഇവന്റിന്റെ രജിസ്‌ട്രേഷൻ ലിങ്കിൽ നൂറു കണക്കിന് ആളുകളെ രജിസ്റ്റർ ചെയ്യിപ്പിച്ചു കൊണ്ട് ഡാളസിലെ സാമൂഹ്യ സംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യങ്ങളായ ഡാളസ് ചാപ്റ്റർ ഭാരവാഹികൾ പരിപാടിയുടെ വിജയത്തിനായി തിരക്കിട്ട പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. നിരവധി സോഷ്യൽ മീഡിയ ഗ്രൂപുകളിൽ കൂടിയും മറ്റു പ്രചാരണങ്ങളിൽ കൂടിയും ചാപ്റ്റർ ഭാരവാഹികൾ അഹോരാത്രം പ്രവർത്തിച്ചു വരുന്നു. വാഷിംഗ്ടൺ ഡിസി സമ്മേളനം വിജയിപ്പിക്കുന്നതിനും ഒ.ഐ.സി.സി യു.എസ്.എ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
ഡാളസ് ചാപ്റ്റർ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ദേശീയ റീജിയണൽ നേതാക്കളായ ബോബൻ കൊടുവത്ത്, റോയ് കൊടുവത്ത്, പി.പി. ചെറിയാൻ, സജി ജോർജ്,തോമസ് രാജൻ, രാജൻ മാത്യു, ബേബി കൊടുവത്ത് തുടങ്ങിയ നേതാക്കൾ സജീവമായി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
ഒ.ഐ.സി.സി യു.എസ്.എ നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് വാവച്ചൻ മത്തായി, സെക്രട്ടറി ജോജി ജോസഫ്, മറ്റു നേതാക്കളായ പൊന്നു പിള്ള, എബ്രഹാം തോമസ്, ജോയ് തുമ്പമൺ, ഫിന്നി ഹൂസ്റ്റൺ, സ്റ്റീഫൻ മറ്റത്തിൽ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ഹൂസ്റ്റൺ, ഓസ്റ്റിൻ, സാൻ അന്റോണിയോ എന്നീ നഗരങ്ങളിൽ നിന്നും നിരവധി വാഹനങ്ങളിലായി കോൺഗ്രസ് പ്രവർത്തകർ ഡാളസ് സ്വീകരണ പരിപാടിയിൽ പങ്കെടുക്കുന്നത്തിന് ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്