ആളുകളുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആണ് ഇന്‍സ്റ്റഗ്രാം. ഇൻസ്റ്റാഗ്രാം ഇപ്പോൾ തങ്ങളുടെ അടുത്ത ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഇൻസ്റ്റാഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ഇനി ഇന്‍സ്റ്റഗ്രാമില്‍ യൂസര്‍ പ്രൊഫൈലിനൊപ്പം സംഗീതവും ചേര്‍ക്കാം എന്നാണ് റിപ്പോർട്ട്. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്‌ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം.
'മൈസ്പേസ്' ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.
എങ്ങനെ പാട്ട് ചേര്‍ക്കാം എന്നറിയാം
ഇന്‍സ്റ്റഗ്രാമിലെ 'എഡിറ്റ് പ്രൊഫൈല്‍' ഓപ്ഷനില്‍ പ്രവേശിച്ച് 'ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇന്‍സ്റ്റഗ്രാം ലൈബ്രറിയില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ട് തെരഞ്ഞെടുക്കാം. 30 സെക്കന്‍ഡ് വരെയൊണ് ഇങ്ങനെ പ്രൊഫൈലിലേക്ക് ചേര്‍ക്കുന്ന പാട്ടുകള്‍ക്ക് പരമാവധി ദൈര്‍ഘ്യമുണ്ടാവുക. ആഡ് മ്യൂസിക് ടു യുവര്‍ പ്രൊഫൈല്‍ ഓപ്ഷന്‍ ഇതിനകം ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്