പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. സ്‌പാം സന്ദേശങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി വാട്ട്‌സ്ആപ്പ് മറ്റൊരു സ്വകാര്യത ഫീച്ചർ അവതരിപ്പിച്ചു.
യൂസർ നെയിം പിൻ എന്നാണ് ഫീച്ചറിൻ്റെ പേര്. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്താനും അനാവശ്യ സന്ദേശങ്ങൾ തടയാനും ലക്ഷ്യമിടുന്നു.
സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. ഈ നടപടി സ്പാം ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് വാട്ട്‌സ്ആപ്പ് വിലയിരുത്തുന്നു.
മുമ്ബ് സന്ദേശങ്ങള്‍ അയക്കാത്ത ഉപയോക്താക്കള്‍ക്ക് യൂസർനെയിം മാത്രം അറിഞ്ഞ് കൊണ്ട് സന്ദേശം അയക്കാൻ സാധിക്കില്ല. മറിച്ച് സുരക്ഷയുടെ ഭാഗമായി ഉപയോക്താവ് സെറ്റ് ചെയ്ത നാലക്ക പിൻ കൂടി അറിഞ്ഞാല്‍ മാത്രമേ സന്ദേശം അയക്കാൻ സാധിക്കൂ.
ഒരു അജ്ഞാത വ്യക്തിയിൽ നിന്നുള്ള അനാവശ്യ സന്ദേശങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള ഒരു അധിക സുരക്ഷാ സവിശേഷതയാണ് യൂസർ നെയിം പിൻ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്