തടസമില്ലാതെ പണം കൈമാറാം; ക്രെഡിറ്റ് ലൈനുമായി ഫോണ്‍പേ

AUGUST 28, 2024, 8:37 AM

ഡിജിറ്റൽ പേയ്‌മെൻ്റ് ആപ്പായ ഫോൺപേ, യുപിഐയിൽ ക്രെഡിറ്റ് ലൈൻ അവതരിപ്പിക്കുന്നു. ഇതോടെ, ഉപയോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് ലൈനുകൾ യുപിഐയുമായി ലിങ്ക് ചെയ്യാനും പരിധിയില്ലാതെ പണം കൈമാറാനും കഴിയും.

ക്രെഡിറ്റ് ലൈനുകൾ ഉൾപ്പെടുത്തുന്നതിനായി യുപിഐ ആപ്പുകളുടെ യൂട്ടിലിറ്റി വിപുലീകരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ തീരുമാനിച്ചിരുന്നു. ഫോൺപേയുമായി ക്രെഡിറ്റ് ലൈനുകൾ ലിങ്ക് ചെയ്യുന്നതിലൂടെ, പേയ്‌മെൻ്റുകൾ കൂടുതൽ സുതാര്യമായി നടത്താം.

ഫോൺപേ പേയ്‌മെൻ്റ് ഗേറ്റ്‌വേയിലെ വ്യാപാരികൾക്ക് ചെക്ക് ഔട്ട് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് അധിക പേയ്‌മെൻ്റ് ഓപ്‌ഷനുകളും നൽകാനാകും.

vachakam
vachakam
vachakam

യുപിഐയില്‍ ക്രെഡിറ്റ് ലൈൻ എങ്ങനെ ഉപയോഗിക്കാം

  1. ഫോണ്‍പേ ആപ്ലിക്കേഷൻ തുറന്നശേഷം ഇടത് മൂലയിലുള്ള പ്രൊഫൈല്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക
  2. നിങ്ങളുടെ ക്രെഡിറ്റ് ലൈൻ ലഭ്യമായിട്ടുള്ള ബാങ്ക് തിരഞ്ഞെടുക്കുക
  3. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോണ്‍ നമ്ബറും ഇതിനായി ഉപയോഗിക്കേണ്ടതുണ്ട്
  4. ലിങ്ക് ചെയ്തശേഷം യുപിഐ പിൻ സെറ്റ് ചെയ്യുക. ഇതോടെ പെയ്മെന്റ് ഓപ്ഷനായി ക്രെഡിറ്റ് ലൈൻ ആക്ടീവാകും
  5. ആക്ടീവായിക്കഴിഞ്ഞാല്‍ പെയ്മെന്റ് ഓപ്ഷനുകളുടെ കൂടെ ക്രെഡിറ്റ് ലൈനും ദൃശ്യമാകും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam