അതിദാരുണം; നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറി, ഒരു കുടുംബത്തിലെ 5 പേർ മരിച്ചു

SEPTEMBER 8, 2024, 10:16 AM

ചെന്നൈ: നിർത്തിയിട്ട ബസിലേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. തമിഴ്‌നാട്ടിലെ രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. 

ജ്വല്ലറി ഷോപ്പ് ഉടമയും 2 പെൺമക്കളുമടക്കം അഞ്ച് പേരാണ് മരിച്ചത്. തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ പാഞ്ഞുകയറിയത്.

അതേസമയം യാത്രക്കാരിക്ക് ഛർദ്ദിക്കാൻ വേണ്ടി ബസ് നിർത്തിയപ്പോഴാണ് പിന്നിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറിയത് എന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവർ. കാർ ഡ്രൈവറും മരിച്ച ജ്വല്ലറി ഷോപ്പ് ഉടമയുടെ ഭാര്യയും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam