പുതിയ ആകര്‍ഷകമായ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

MAY 7, 2024, 3:52 PM

പുതിയ ആകര്‍ഷകമായ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം രംഗത്ത്. കട്ടൗട്ട്സ്, ഫ്രെയിംസ്, റിവീല്‍, ആഡ് യുവേഴ്സ് മ്യൂസിക് തുടങ്ങിയ സ്റ്റിക്കറുകളാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിന്റെ ഉപയോഗം കൂടുതല്‍ മെച്ചപ്പെടുത്താൻ ഉദ്ദേശിച്ചാണ് പുതിയ സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സ്റ്റോറി ക്രിയേറ്റ് ചെയ്യുമ്പോള്‍ സ്റ്റിക്കര്‍ ടാബില്‍ നിന്നും റിവീല്‍ സ്റ്റിക്കര്‍ എടുക്കാം. എന്നാൽ സ്റ്റോറിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സൂചന നല്‍കിയിട്ട് വേണം സ്റ്റോറി പോസ്റ്റ് ചെയ്യാന്‍. ബ്ലര്‍ ആയാണ് സ്റ്റോറി പോസ്റ്റാവുന്നത്. ഡിഎം ചെയ്തവര്‍ക്ക് മാത്രമേ സ്റ്റോറി കാണാന്‍ കഴിയൂ എന്ന സവിശേഷതയും ഉണ്ട്. ഉപഭോക്താക്കള്‍ തമ്മിലുള്ള ആശയവിനിമയത്തിന് തുടക്കമിടാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഇതെന്നാണ് ഇൻസ്റ്റ വ്യക്തമാക്കുന്നത്.

ഫ്രെയിംസാണ് ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ച മറ്റൊരു ഫീച്ചര്‍. ചിത്രങ്ങളെ വെര്‍ച്വല്‍ പോളറോയ്ഡ് ചിത്രമാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണിത്. യഥാര്‍ത്ഥ പോളറോയ്ഡ് ചിത്രങ്ങള്‍ കുറച്ചു നേരം ഇളക്കിയാല്‍ മാത്രമേ ഇവ ക്ലീയറാകൂ. ഫോണ്‍ ഇളക്കുകയോ ഷേക്ക് ടു റീവില്‍ ബട്ടന്‍ ടാപ്പ് ചെയ്യുകയോ ചെയ്താലേ ഈ ചിത്രം കാണാനാവുകയുള്ളൂ എന്ന പ്രത്യേകതയും ഉണ്ട്. 

vachakam
vachakam
vachakam

അതേസമയം സ്റ്റിക്കറിലേക്ക് മാറ്റുമ്പോള്‍ തന്നെ ഓട്ടോമാറ്റിക്കായി ചിത്രം പകര്‍ത്തിയ തീയതിയും സമയവും അതില്‍ ചേര്‍ക്കപ്പെടും. ഇതിനൊക്കെ അടിക്കുറിപ്പ് നല്‍കാനും സാധിക്കുമെന്ന് കമ്പനി വ്യക്തമാക്കി. 'ആഡ് യുവേഴ്സ് മ്യൂസിക്' ആണ് മറ്റൊരു സ്റ്റിക്കര്‍. ഉപയോക്താവിന് അവര്‍ക്കിഷ്ടപ്പെട്ട പാട്ടുകള്‍ പങ്കുവയ്ക്കാന്‍ ഇത് സഹായിക്കും. ഇതിനു മറുപടിയായി നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അവര്‍ക്ക് പ്രിയപ്പെട്ട പാട്ടുകള്‍ അയക്കാനാകും. ഒരു ചിത്രത്തിന്റെയോ വീഡിയോയുടേയോ ഒരു ഭാഗം സ്റ്റിക്കറാക്കി മാറ്റാന്‍ സഹായിക്കുന്ന ഫീച്ചറായ കട്ടൗട്ട്‌സുമുണ്ട്. ഇതിനെ സ്റ്റിക്കര്‍ സ്റ്റോറി ആയോ, റീല്‍സ് ആയോ ഷെയര്‍ ചെയ്യാം. ചിത്രത്തിലും വീഡിയോയിലുമുള്ള ഒരു വസ്തുവിനെ വിരലുകള്‍ ഉപയോഗിച്ച് വേര്‍തിരിച്ചെടുത്താണ് ഈ സ്റ്റിക്കര്‍ നിര്‍മിക്കുക. ആപ്പിളിലും സാംസങ്ങിലും ഈ ഫീച്ചര്‍ ലഭ്യമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam