വണ്ടറടിച്ച് ആപ്പിൾ പ്രേമികൾ;  ഐപാഡ് പ്രോ മുതൽ പെൻസിൽ പ്രോ വരെ കിടിലൻ ഉത്പന്നങ്ങൾ !!

MAY 8, 2024, 10:18 AM

ആപ്പിൾ പ്രേമികളെ വണ്ടറടിപ്പിച്ച്  2 പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി കമ്പനി. ആപ്പിളിൻ്റെ ഏറ്റവും പുതിയ "ലെറ്റ് ലൂസ്" ഇവൻ്റിലാണ് ഐപാഡ് എയറിൻ്റെ പുതിയ പതിപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഐപാഡ് പ്രോ 11, 13-ഇഞ്ച്, ഐപാഡ് എയര്‍ 11, 13-ഇഞ്ച്, ഐപാഡ് പ്രോയ്ക്ക് ചേര്‍ന്ന പുതിയ മാജിക് കീബോഡ്, പുതിയ ശേഷികളുള്ള ആപ്പിള്‍ പെന്‍സില്‍ എന്നിവയാണ് ആപ്പിള്‍  പരിചയപ്പെടുത്തിയത്.

ഐപാഡ് പ്രോ


vachakam
vachakam
vachakam

പുതിയ ഐപാഡ് പ്രോ മോഡലുകളായിരുന്നു ഷോയിലെ താരം. പുതിയ പ്രോ-ഗ്രേഡ് ഐപാഡുകൾ, ഒരുപക്ഷേ ആപ്പിളിൻ്റെ ഏറ്റവും ചെലവേറിയതും നൂതനവുമായ ടാബ്‌ലെറ്റുകളാണ്. രണ്ട് വലുപ്പങ്ങളിൽ ഇത് വരുന്നുണ്ട്: 11 ഇഞ്ച് മോഡലും 13 ഇഞ്ച് മോഡലും. പുതിയ ഡിസൈന്‍ ആണ് പ്രോ മോഡലുകളെ അത്യാകര്‍ഷകമാക്കുന്നത്. സ്‌ക്രീന്‍ സൈസ് 11, 13-ഇഞ്ച്. അവിശ്വസനീയമായ രീതിയില്‍ കനം കുറവാണ് ഇവയ്ക്ക്. തങ്ങള്‍ പുറത്തിറക്കിയ എക്കാലത്തെയും ഏറ്റവും തിന്‍ ഉപകരണം എന്ന് ആപ്പിള്‍ പറയുന്നു. ഇവ റീസൈകിള്‍ ചെയ്യാവുന്ന അലുമിനിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നു.

പുതിയ ഡിസ്‌പ്ലേയാണ് ഐപാഡ് പ്രോയിലെ താരങ്ങളില്‍ ഒന്ന്. ഇത് ഒരു ഓലെഡ് സ്‌ക്രീനുള്ള ഐപാഡ് ആണ്. സാധാരണ ഓലെഡ് പാനലുമല്ല ഇത്. ടാന്‍ഡെം ഓലെഡ് എന്നാണെന്ന് ആപ്പിള്‍ പറയുന്നു(രണ്ട് ഒഎൽഇഡി പാനലുകൾ ഉപയോഗിക്കുകയും രണ്ടിൽ നിന്നുമുള്ള പ്രകാശം സംയോജിപ്പിച്ച് അസാധാരണമായ ഫുൾ സ്‌ക്രീൻ തെളിച്ചം നൽകുകയും ചെയ്യുന്നു). ഇതിന് 1600 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നസ് ലഭിക്കും

 M4 എന്ന പുതിയ ആപ്പിൾ ചിപ്പായിരിക്കും ഇതിൽ ഉപയോഗിക്കുക. പുതിയ ജിപിയു ഹാർഡ്‌വെയർ റേ ട്രെയ്‌സിംഗും മെഷ് ഷേഡിംഗും ഐപാഡിലേക്ക് ആദ്യമായി കൊണ്ടുവരുന്നു. ഇതില്‍ 3എന്‍എം 2-ാം തലമുറസാങ്കേതികവിദ്യയാണ് ഉള്ളത്. ഡിസ്‌പ്ലെ എഞ്ചിന് അടക്കം അവിശ്വസനീയമായ കൃത്യത നല്‍കാന്‍ ഇത്രയം കരുത്തു വേണമത്രെ.

vachakam
vachakam
vachakam

ജിപിയു ആര്‍കിടെക്ചര്‍ 6 ഉപയോഗിച്ചിരിക്കുന്നു. മുന്‍ തലമുറയിലെ പ്രൊ ഐപാഡിനെ അപേക്ഷിച്ച് 50 ശതമാനം അധിക പ്രകടന മികവ് പ്രതീക്ഷിക്കാമെന്നാണ് കമ്പനി പറയുന്നത്. അതിനു പുറമെ, ഡൈനാമി ക്യാഷിങ് തുടങ്ങിയ ഫീച്ചറുകളും പുതിയ പ്രോ മോഡലുകള്‍ വഴി ആദ്യമായി ഐപാഡില്‍ എത്തുന്നു. 11 ഇഞ്ച് ഐപാഡ് പ്രോയ്ക്ക് 99,900 രൂപയും 13 ഇഞ്ച് മോഡലിന് 1,29,900 രൂപയുമാണ് വില.

ഐപാഡ് എയര്‍



vachakam
vachakam
vachakam

ഐപാഡ് പ്രോസിനൊപ്പം പുതിയ ഐപാഡ് എയറുകളും പ്രഖ്യാപിച്ചു. പുതിയ മിഡ് റേഞ്ച് ഐപാഡ് എയർ രണ്ട് വലുപ്പങ്ങളിൽ വരും- 11 ഇഞ്ച് -13 ഇഞ്ച്. രണ്ടും ആപ്പിളിൻ്റെ M2 ചിപ്പിലാണ് വരുന്നത്. M2-ൽ വേഗതയേറിയ സിപിയു, ജിപിയു, ന്യൂറൽ എഞ്ചിൻ എന്നിവ ഫീച്ചർ ചെയ്യുന്നു. സെൻ്റർ സ്റ്റേജ്™ ഉള്ള മുൻവശത്തുള്ള അൾട്രാ വൈഡ് 12MP ക്യാമറ വിഡിയോ കോളുകൾക്ക് അനുയോജ്യമാണ്.

പോർട്ടബിൾ ഡിസൈൻ, ദിവസം മുഴുവൻ ബാറ്ററി ലൈഫ്, മികച്ച ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, ആപ്പിൾ പെൻസിൽ പ്രോ, ആപ്പിൾ പെൻസിൽ (യുഎസ്‌ബി-സി), മാജിക് കീബോർഡ് എന്നിവയ്‌ക്കുള്ള പിന്തുണയുണ്ടാകും നീല, പർപ്പിൾ ഫിനിഷുകളിൽ സ്റ്റാർലൈറ്റ്, സ്‌പേസ് ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്. 11 ഇഞ്ച് ഐപാഡ് എയറിന് 59900 രൂപ മുതലാണ് വില, 13 ഇഞ്ച് ഐപാഡ് എയറിന് 79900 രൂപ വിലയുണ്ട്. 

ഐപാഡ് എയറിൽ സ്പേഷ്യൽ ഓഡിയോ ഉള്ള ലാൻഡ്‌സ്‌കേപ്പ് സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. 13 ഇഞ്ച് മോഡൽ ഇരട്ടി ബാസിനൊപ്പം മികച്ച ശബ്‌ദ നിലവാരം നൽകുന്നു.11 ഇഞ്ച് സ്‌ക്രീനിനെ കാള്‍ 30 ശതമാനം കൂടുതല്‍ സ്‌ക്രീന്‍ വലിപ്പം പുതിയ 13-ഇഞ്ച് ഡിസ്‌പ്ലെയ്ക്ക് ഉണ്ടായിരിക്കുമെന്നതാണ്. ക്യാമറകള്‍ക്ക് ഫെയ്‌സ് ട്രാക്കിങ് ഉള്ളതിനാല്‍ വിഡിയോ കോളുകളില്‍ അത് ഉപകരിക്കും. മറ്റൊരു സവിശേഷത നിര്‍മ്മിത ബുദ്ധി (എഐ) ഉള്‍പ്പെടുത്തിയിരിക്കുന്നുഎന്നതാണ്. 

മാജിക് കീബോർഡ്



പുനർരൂപകൽപ്പന ചെയ്ത മാജിക് കീബോർഡും ആപ്പിൾ പുറത്തിറക്കി. പുനർരൂപകൽപ്പന ചെയ്ത മാജിക് കീബോർഡ് അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് കൂടുതൽ പ്രീമിയം രൂപവും ഭാവവും നൽകുന്നു.  മുൻ മാജിക് കീബോർഡിൻ്റെ അതേ വിലയിൽ ഇത് ലഭ്യമാണ്: 11 ഇഞ്ച് പതിപ്പിന് 27,900 രൂപയും 13 ഇഞ്ചിന് 31,900 രൂപയും.

ആപ്പിൾ പെൻസിൽ പ്രോ

ആപ്പിള്‍ പെന്‍സിലിനാകട്ടെ ലോ ലേറ്റന്‍സി, പിക്‌സല്‍ പെര്‍ഫെക്ട് കൃത്യത തുടങ്ങിയ സവിശേഷതകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.  പുതിയ സെന്‍സര്‍ സ്‌ക്വീസ് ജസ്ചര്‍ സപ്പോര്‍ട്ടു ചെയ്യും. ജൈറോസ്‌കോപ് ഉണ്ട്. ഫൈന്‍ഡ് മൈ പെന്‍സിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഇത് ഐപാഡ് പ്രോയില്‍ തന്നെ ചേര്‍ത്തു വയ്ക്കാം. കലാകാരന്മാര്‍ക്ക് പെന്‍സില്‍ വളരെ ഉപകാരപ്രദമായിരിക്കും. പുതിയ രീതിയില്‍ പ്രതികരിക്കുന്ന ബ്രഷുകള്‍ ഉണ്ട്. ലെയര്‍ സെലക്ഷന്‍ മുതല്‍ മറ്റനവധി കാര്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. എം4ന്റെകരുത്താണ് പല ഫീച്ചറുകളും സാധ്യമാക്കുന്നത്. ലെന്‍സ് ബ്ലേര്‍, ബോ-കെ, അനിമേഷന്‍ തുടങ്ങിയവയൊക്കെ പ്രൊഫഷണല്‍ എഡിറ്റര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താം.ഇതിൻ്റെ വില 11,900 രൂപയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam