സാംസങിനെ പിന്തള്ളി വിവോ; ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കി ചൈനീസ് ബ്രാന്‍ഡുകള്‍

MAY 10, 2024, 8:18 PM

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കി ചൈനീസ് ബ്രാന്‍ഡായ വിവോ. കൗണ്ടര്‍പോയിന്റെ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ സാംസങിനെ പിന്തള്ളിയാണ് വിപണിയില്‍ വിവോ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. കൊറിയന്‍ ടെക് ഭീമനായ സാംസങ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സാംസങ് 17.5 ശതമാനം വിപണി വിഹിതം നേടിയപ്പോള്‍ വിവോ 19 ശതമാനം വിപണി വിഹിതമാണ് നേടിയത്.

ചൈനയുടെ തന്നെ ഷഓമിയാണ് 18.8 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്ത്. 10.1 ശതമാനവുമായി ഒപ്പോയാണ് നാലാമത്. അതേസമയം വിറ്റുപോയ ഫോണുകളുടെ മൂല്യത്തില്‍ സാംസങാണ് പട്ടികയില്‍ ഒന്നാമത്.

''ഈ പാദത്തില്‍, ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി അതിന്റെ എക്കാലത്തെയും ഉയര്‍ന്ന ക്വാര്‍ട്ടര്‍ 1 മൂല്യത്തിലെത്തി. ഇന്ത്യന്‍ വിപണിയില്‍ ശക്തമാകുന്ന 'പ്രീമിയം വല്‍ക്കരണ'മാണ് വളര്‍ച്ചയ്ക്ക് കാരണമായത്, ഉപഭോക്താക്കള്‍ ഉയര്‍ന്ന വിലയുള്ള സ്മാര്‍ട്ട്ഫോണുകളിലേക്ക് അപ്ഗ്രേഡുചെയ്യുന്നു,'' -സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് ശില്‍പി ജെയിന്‍ പറഞ്ഞു. ബ്രാന്‍ഡുകള്‍ ഒരേസമയം ഓണ്‍ലൈന്‍, ഓഫ്ലൈന്‍ വില്‍പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അവരുടെ വില്‍പന രീതി വൈവിധ്യവത്കരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, വിവോ, ഷഓമി എന്നീ ബ്രാന്‍ഡുകളാണ് കൂടുതല്‍ ഫോണുകള്‍ വിറ്റഴിച്ചതെങ്കിലും കൂടുതല്‍ നേട്ടമുണ്ടാക്കിയത് സാംസങാണ്. കൊറിയന്‍ ടെക് ഭീമന്റെ ഫോണുകള്‍ക്ക് പൊതുവെ വില കൂടുതലായതിനാല്‍ വില്‍ക്കുന്ന ഫോണുകളുടെ മൊത്തം മൂല്യം താരതമ്യം ചെയ്താല്‍ വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന സാംസങ് തന്നെയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam