കോഴിക്കോട്: വിവാദമായ അവയവം മാറി ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയ നടത്തിയ ഡോ ബിജോൺ ജോൺസണെ മെഡിക്കൽ കോളേജ് പൊലീസ് ചോദ്യം ചെയ്തു. ശസ്ത്രക്രിയ സമയത്ത് ഒപ്പമുണ്ടായിരുന്ന നഴ്സുമാരും ഡോക്ടർമാർക്കും ഒപ്പമാണ് ചോദ്യം ചെയ്തത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ചോദ്യം ചെയ്തത്. സസ്പെൻഷന് ശേഷം നാട്ടിൽ പോയ ഡോക്ടറെ കോഴിക്കോട്ടേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ.
നാവിൽ കെട്ട് കണ്ടതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ കുഞ്ഞിൻ്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതെന്ന വാദത്തിൽ ഡോക്ടർ ഉറച്ച് നിന്നു.
ആറാം വിരൽ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി കുഞ്ഞിനെ പരിശോധിച്ചപ്പോഴാണ് നാവിലെ തകരാർ കണ്ടെത്തിയതെന്നും ഡോക്ടർ മൊഴി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്