ലൈംഗികാതിക്രമക്കേസില്‍ എംഎല്‍എ എച്ച്‌ഡി രേവണ്ണയ്ക്ക് ജാമ്യം

MAY 20, 2024, 10:36 PM

ബെംഗളുറു: ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ വിവാദങ്ങള്‍ക്കിടെ ഹൊലേനരസിപൂർ ലൈംഗികാതിക്രമക്കേസില്‍ മുൻ മന്ത്രിയും എംഎല്‍എയുമായ എച്ച്‌ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചതായി റിപ്പോർട്ട്.

യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്ന എച്ച്‌ഡി രേവണ്ണയ്ക്ക് ലൈംഗികാതിക്രമക്കേസില്‍ കൂടി ജാമ്യം ലഭിച്ചത് വലിയ ആശ്വാസമാണ് നൽകുന്നത്. ഹർജി പരിഗണിച്ച 42-ാം എസിഎംഎം കോടതി ജഡ്‌ജ്‌ ജെ പ്രീതാണ് എച്ച്‌ഡി രേവണ്ണയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലും ഒരാളുടെ ആള്‍ ജാമ്യത്തിലും ജാമ്യം അനുവദിച്ചത്. 

എച്ച്‌ഡി രേവണ്ണയ്ക്കും എംപി പ്രജ്വല്‍ രേവണ്ണയ്ക്കുമെതിരെ ഹൊലേനരസിപൂർ പൊലീസ് സ്റ്റേഷനിലാണ് ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആറില്‍ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ഐപിസി 376 പ്രകാരം ബലാത്സംഗ കുറ്റവും ചുമത്തി. ഈ കേസില്‍ ആണ് എച്ച്‌ഡി രേവണ്ണ മാത്രമാണ് ജാമ്യം നേടിയത്. രേവണ്ണ ഒന്നാം പ്രതിയും മകൻ പ്രജ്വല്‍ രണ്ടാം പ്രതിയുമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam