ഛത്തീസ്ഗഡില്‍ പിക് അപ്പ് മറിഞ്ഞു അപകടം; 19 ആദിവാസികള്‍ മരിച്ചു 

MAY 20, 2024, 11:00 PM

ഛത്തീസ്ഗഡില്‍ പിക് അപ്പ് മറിഞ്ഞു 19 ആദിവാസികള്‍ മരിച്ചതായി റിപ്പോർട്ട്. 4 പേര്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. മരിച്ചവരില്‍ 15 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു. 

ഛത്തീസ്ഗഡിലെ കവാര്‍ധ ജില്ലയില്‍ ആണ് അപകടമുണ്ടായത്. പിക്കപ്പ് ട്രക്ക് നിയന്ത്രണം നഷ്ടപ്പെട്ടു 20 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. ബഹാപാനി ഗ്രാമത്തിന് സമീപം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. 

പുകയില ശേഖരിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam