കൊടും ക്രൂരത; കന്നഡ നടൻ ദർശൻ കൊലപ്പെടുത്തിയ രേണുകസ്വാമിയുടെ മരണത്തിനു തൊട്ടുമുന്‍പുള്ള ചിത്രം പുറത്ത്

SEPTEMBER 6, 2024, 10:59 AM

ബെംഗളൂരു: വനിതാ സുഹൃത്തിന് അശ്ലീലസന്ദേശമയച്ചതിന്‍റെ പേരില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൊഗുദീപ കൊലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ രേണുകസ്വാമിയുടെ മരണത്തിന് തൊട്ടുമുന്‍പുള്ള ചിത്രം പുറത്ത് വന്നതായി റിപ്പോർട്ട്. ഇന്ത്യാ ടുഡേ ടിവിയാണ് രണ്ട് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 

വളരെ ദയനീയമായ ചിത്രങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത്. ഒന്നില്‍ പ്രാണഭയത്തോടെ യാചിക്കുന്ന രേണുകസ്വാമിയെയാണ് കാണുന്നത്. രണ്ട് ചിത്രങ്ങളിലും സ്വാമി ഷര്‍ട്ട് ധരിച്ചിട്ടില്ല. ദേഹത്ത് അടിയേറ്റ പാടുകളുമുണ്ട്. സ്വാമിയുടെ പിറകുവശത്തായി ട്രക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതും കാണാം. 

ദര്‍ശന്‍റെ കടുത്ത ആരാധകനായ രേണുകസ്വാമിയുടെ മൃതദേഹം ജൂണ്‍ 9നാണ് സുമനഹള്ളി പാലത്തിന് സമീപമുള്ള അഴുക്കുചാലില്‍ കണ്ടെത്തിയത്. ദര്‍ശന്‍റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപകരമായ സന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ചാണ് ദർശൻ്റെ നിർദ്ദേശപ്രകാരം ജൂണ്‍ 9 ന് രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. ദർശന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

vachakam
vachakam
vachakam

രേണുകസ്വാമിയെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ കന്നഡ നടന്‍ ദര്‍ശനും നടി പവിത്രയുമടക്കം 17 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ബെംഗളൂരു പൊലീസ് വ്യക്തമാക്കിയിരുന്നു. പവിത്രയാണ് കേസിലെ മുഖ്യപ്രതി. ദര്‍ശന്‍ രണ്ടാംപ്രതിയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam