ഹിസാര്‍: ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലെന്ന് അമിത് ഷാ പറഞ്ഞു.
ഹരിയാണയിലെ ഒരു തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരഞ്ഞെടുപ്പിന്റെ ആദ്യനാലു ഘട്ടം പിന്നിട്ടപ്പോഴുള്ള സ്ഥിതി സംബന്ധിച്ച ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴില്‍ ബിജെപി ഇതിനോടകം 270 സീറ്റുകളിലധികംനേടി കഴിഞ്ഞെന്ന് അമിത് ഷാ മറുപടി നല്കി.
അടുത്ത മൂന്ന് ഘട്ടങ്ങള്‍കൂടി കഴിയുമ്പോള്‍ ബിജെപി 400 സീറ്റ് കടക്കുമെന്നും കോണ്‍ഗ്രസ് 40 കടക്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ജൂണ്‍ നാലിന് ശേഷം രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടി വരുമെന്ന് നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുപോലും നേടാന്‍ കോണ്‍ഗ്രസിനാകില്ലെന്നും അമിത് ഷാ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്