ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ സഹായം ചോദിച്ചു, നല്‍കാനായില്ലെന്ന് യുഎസ്

MAY 21, 2024, 1:34 AM

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ അമേരിക്കയോട് സഹായം ആവശ്യപ്പെട്ടതായി കൂടുതല്‍ വിവരങ്ങള്‍ നല്‍കാതെ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.

''ഞാന്‍ വിശദാംശങ്ങളിലേക്ക് കടക്കാന്‍ പോകുന്നില്ല, പക്ഷേ ഇറാന്‍ സര്‍ക്കാര്‍ ഞങ്ങളോട് സഹായം ആവശ്യപ്പെട്ടു,'' സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''പ്രധാനമായും ലോജിസ്റ്റിക് കാരണങ്ങളാല്‍'' അമേരിക്കയ്ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും മില്ലര്‍ പറഞ്ഞു പറഞ്ഞു.

ബദ്ധശത്രുവായ യുഎസിനോട് ഇറാന്‍ ഏതുതരത്തിലുള്ള സഹായ ആവശ്യമാണ് തേടിയതെന്ന് വ്യക്തമല്ല. ഹെലികോപ്റ്റര്‍ കണ്ടെത്തി പ്രസിഡന്റ് റെയ്‌സിയെ രക്ഷിക്കാനുള്ള സഹായം വിവിധ രാജ്യങ്ങളോട് ഇറാന്‍ തേടിയിരുന്നു. ബ്രിട്ടണ്‍ അടക്കമുള്ള രാജ്യങ്ങള്‍ സഹായവാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam