ജൂതന്മാര്‍ക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതി; പാക് ഭീകരന്‍ കാനഡയില്‍ അറസ്റ്റില്‍

SEPTEMBER 7, 2024, 7:26 AM

വാഷിംഗ്ടണ്‍: ജൂതന്മാര്‍ക്കെതിരെ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് ഭീകരന്‍ കാനഡയില്‍ അറസ്റ്റില്‍. ഷഹ്സേബ് ജാദൂന്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാസെബ് ഖാനാണ് അറസ്റ്റിലായത്. ഇയാള്‍ കാനഡയില്‍ താമസിച്ചാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. ഗൂഢാലോചനക്കാരെന്ന വ്യാജേനയാണ് രഹസ്യന്വേഷണ ഉദ്യോഗസ്ഥര്‍ ഈ വിവരം കണ്ടെത്തിയത്.

യുഎസ്-കാനഡ അതിര്‍ത്തിയില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ംസ്ടൗണ്‍ പട്ടണത്തില്‍ വച്ചാണ് ഖാനെ കനേഡിയന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തത്. ഇയാളെ അമേരിക്കയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുമെന്ന് യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു.

ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാര്‍ഷികദിനമായ ഒക്ടോബര്‍ ഏഴിന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി. ഇസ്ലാമിക് സ്റ്റേറ്റിന്റെ പേരില്‍ ജൂതരെ കൊന്നൊടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. ബ്രൂക്കിനിലെ ജൂത കേന്ദ്രത്തിലെത്തി കൂട്ട വെടിവയപ്പ് നടത്തുകയായിരുന്നു ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam