വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡൻ്റും പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ നേരെ ഗോൾഫ് ക്ലബ്ബിൽ വെടിവെപ്പ്.
ആക്രമണത്തില്‍ ട്രംപ് സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. അക്രമി ആയുധങ്ങളുമായി പൊലീസിന്‍റെ പിടിയിലായി. നടന്നത് വധശ്രമമാണെന്നാണ് എഫ്ബിഐയുടെ വിലയിരുത്തല്‍.
ഗോൾഫ് കളിക്കുന്നതിനിടെ ട്രംപിനെ ആക്രമിച്ച റയാൻ വെസ്‌ലി റൂത്ത് ഉക്രെയ്‌നിൻ്റെ ഉറച്ച പിന്തുണക്കാരനാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉക്രെയ്‌നിൽ പോയി സന്നദ്ധസേവനം നടത്താനും അവിടെ മരിക്കാനും തയ്യാറാണെന്ന് എക്‌സിൽ പങ്കുവെച്ച ഒരു കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
58 കാരനായ ഇയാൾ സ്വയം തൊഴിൽ ചെയ്യുന്ന ബിൽഡറാണെന്നും സോഷ്യൽ മീഡിയയിൽ ട്രംപിനെ നിരന്തരം വിമർശിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
യുഎസ് സമയം ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. ഒന്നിലേറെ തവണ വെടിവെപ്പുണ്ടായെന്നാണ് റിപ്പോർട്ടുകൾ. പ്രതിയെന്നു കരുതുന്ന ആൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തതായി വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു. വെടിവെപ്പ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യമിട്ടായിരുന്നോ എന്ന് വ്യക്തമല്ല.
ട്രംപ് നിന്നിരുന്ന സ്ഥലത്തുനിന്ന് 275 മുതല്‍ 455 മീറ്റർ വരെ അകലത്തിലുള്ള ഒരു കുറ്റിക്കാട്ടില്‍ തോക്കുമായി നിന്നിരുന്ന റയാൻ വെസ്ലി റൂത്തിനെ രഹസ്യാന്വേഷണ സംഘം വെടിവെക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് എകെ 47 മാതൃകയിലുള്ള തോക്കും രണ്ട് ബാഗുകളും ഒരു ഗോപ്രോ ക്യാമറയും പിന്നീട് കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചു.
ജൂലായിയില്‍ ട്രംപിന് നേരെ നടന്ന വധശ്രമമവുമായി ബന്ധപ്പെട്ടും പോസ്റ്റുണ്ട്. പോലീസിനെ അക്രമിച്ചതടക്കം മുൻപ് പല കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്