ഫ്രിസ്‌ക്കോ (ടെക്‌സാസ്): ഫ്രിസ്‌ക്കോ ഹിൽസ് മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്തംബർ 7-ാം തീയതി ശനിയാഴ്ച കരോൾട്ടൻ സെന്റ് മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ഏറെ പുതുമളോടെ ആഘോഷിച്ചു.
അമേരിക്കൻ ജീവിത തിരക്കുകൾക്കിടയിലും കേരളത്തെയും മലയാളത്തനിമയും ഹൃദയത്തോട് ചേർത്തുനിന്ന അനുഭവമായിരുന്നു ആഘോഷ പരിപാടിയിലെ ഓരോ ഇനവും. കേരള വേഷത്തിൽ അണിഞ്ഞൊരുങ്ങിയ മങ്കമാരും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികൾ പങ്കെടുത്തവരെ ആനന്ദത്തിലും ആവേശത്തിലുമാക്കി.
കേരളത്തിന്റെ തനത് കലാരൂപങ്ങൾ കോർത്തിണക്കി ആഘോഷത്തെ കേരളീയമാക്കാൻ സംഘാടകർക്ക് കഴിഞ്ഞു. തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, ഏകാഭിനയം, വിവിധതരം നൃത്തനൃത്യങ്ങൾ തുടങ്ങിയവ വേദിയിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ ഒരു ഗ്രാമം അമേരിക്കയിൽ പുനർജനിച്ച അനുഭവമായി മാറി.
പങ്കെടുത്ത കുട്ടികളുടെ പ്രാതിനിധ്യം സംഘാടകർക്ക് ഏറെ സന്തോഷം നൽകി. ഇരുപത്തഞ്ചോളം ഇനം വിഭവങ്ങൾ ചേർത്ത് ഓണസദ്യ ഏറെ ആസ്വാദ്യകരമായിരുന്നു. ചിങ്ങമാസം പിറന്നപ്പോൾ തന്നെ ഓണാഘോഷം നടത്താൻ കഴിഞ്ഞതിൽ ഏറെ സന്തുഷ്ടരായി എന്ന് സംഘാടകർ പറഞ്ഞു.
മനോജ് ഗോപകുമാർ, പ്രജീഷ്, സുനീഷ്, സുജിത്ത്, ശോഭിത സുജിത്ത്, നീലിമ ജയപ്രജീഷ്, അഞ്ചു മനോജ്, റിനി സുനീഷ്, മിലീ മാത്യൂസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.
മാർട്ടിൻ വിലങ്ങോലിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്