ഷിക്കാഗോ: മിഡ്‌വെസ്റ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം നടി ആൻ ആഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മോർട്ടൻഗ്രാവ് സെന്റ് മേരിസ് ഓഡിറ്റോറയത്തിൽ നടന്ന പ്രൗഡ ഗംഭിരമായ ചടങ്ങിനെ അസോസിയേഷൻ പ്രസിഡന്റ് റോയി നെടുംചിറ അദ്ധ്യക്ഷത വഹിച്ചു.
ഫാ. സിജു മുടക്കോടിൽ ഓണ സന്ദേശം നൽകി. വർണ്ണശബളമായ ഘോഷയാത്രയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറച്ചു. ഷിക്കാഗോയിലുള്ള വിവിധ സംഘടനാ നേതാക്കൾ ആഘോഷങ്ങളിൽ പങ്കെടുത്തു. അത്തപ്പൂക്കളം, ചെണ്ടമേളം, ഓണസദ്യ, മാവേലിയുടെ എഴുന്നള്ളത്ത് എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
വയനാടിനെ ഒരു കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം മിഡ്‌വെസ്റ്റ് ട്രഷറർ സാബുതറത്തട്ടേലിൽ നിന്നു നടി ആൻ ആഗസ്റ്റിനും, ഫാ. സിജു മുടക്കോടിൽ എന്നിവർ ചെക്ക് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് വൈസ് പ്രസിഡന്റ് പോൾ സൻ കുളംങ്ങര സ്വാഗതം ആശംസിച്ചു. ശ്രുതി മഹേഷ് പ്രർത്ഥനാഗീതം ആലപിച്ചു.
സെക്രട്ടറി മഹേഷ് കൃഷ്ണൻ എംസി ആയിരുന്നു. മുൻ പ്രസിഡന്റ് സ്റ്റീഫൻ കിഴക്കേക്കുറ്റ്, എൻ.എസ്.എസ്. ഷിക്കാഗോ പ്രസിഡന്റ് അരവിന്ദ്പിള്ള, കെ.സി.എസ്. പ്രസിഡന്റ് ജയിൻ മാക്കിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ സാബു തറത്തട്ടേൽ നന്ദി പ്രസംഗം നടത്തി.
തുടർന്ന് കലാപരിപാടികൾക്ക് തുടക്കം കുറിച്ച് ടീം മാജിക്ക് സ്മിനി പാട്ടത്തിൽ, ശ്രുതി ആൻഡ് ശ്രേയാ മഹേഷ്, സെറഫിൻ ബിനോയി, ഓം കാരം ഷിക്കാഗോ, മണവാളൻ ഷിക്കാഗോ ടീം എന്നിവരുടെ കലാ സദ്യയും നടത്തപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്