ന്യൂയോർക്ക് : ബഹിരാകാശത്ത് നിന്ന് ലോകത്തോട് സംസാരിച്ച് സുനിത വില്യംസ്. ഇത് സന്തോഷം തരുന്ന സ്ഥലമാണെന്നും ഇവിടെ ജീവിക്കാൻ ഇഷ്‌ടപ്പെടുന്നുവെന്നും ബഹിരാകാശ സഞ്ചാരി വില്യംസ് പറഞ്ഞു.
സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതിക തകരാറുകളെ തുടർന്ന് ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് വീഡിയോ പത്രസമ്മേളനത്തിലാണ് പ്രതികരണം അറിയിച്ചത് . ഉടൻ വീട്ടിലേക്ക് മടങ്ങാത്തതിൽ ആദ്യം തനിക്ക് അൽപ്പം പരിഭ്രാന്തി ഉണ്ടായിരുന്നതായും വില്യംസ് പറഞ്ഞു. വഴിയിലുടനീളം ചില ദുഷ്‌കരമായ സമയങ്ങളുണ്ടായിരുന്നുവെന്നും സഹയാത്രികൻ വിൽമോറും കൂട്ടിച്ചേർത്തു.
അനിശ്ചിതത്വങ്ങൾ നിലനിൽക്കെ ബോയിംഗ് സ്റ്റാർലൈനർ ഉടൻ തന്നെ തിരിച്ചെത്തിക്കുമെന്ന ആത്മവിശ്വാസവും സുനിത വില്യംസും ബച്ച് വിൽമോറും പങ്കുവെച്ചു.
കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കൂടുതൽ ദിവസം നിൽക്കേണ്ടി വന്നതിൽ പ്രശ്നങ്ങൾ ഇല്ലെന്നും സ്റ്റാർലൈനർ ടീമിൽ വിശ്വാസമുണ്ടെന്നും ഇരുവരും അറിയിച്ചു. നിലവിൽ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തുകയാണെന്നും, ജോലി ചെയ്യാനും ജീവിക്കാനും കഴിയുന്ന ഇടമാണ് ബഹിരാകാശമെന്നും ഇരുവരും കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂൺ 5നാണ് സുനിതാ വില്യംസും സഹയാത്രികനായ ബച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ബഹിരാകാശത്തേക്ക് ആളുകളെ കൊണ്ടു പോകാനും തിരികെ കൊണ്ടു വരാനുമുള്ള ബഹിരാകാശ പേടകത്തിൻ്റെ ശേഷി തെളിയിക്കുക എന്നതായിരുന്നു യാത്രയുടെ ലക്ഷ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്