വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പിന് മുന്നോടിയായി കമല ഹാരിസുമായി ഇനി ഒരു സംവാദത്തിനില്ലെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്. ചൊവ്വാഴ്ച രാത്രി ഫിലാഡല്‍ഫിയയില്‍ എബിസി ന്യൂസ് സംഘടിപ്പിച്ച സംവാദത്തില്‍ താന്‍ വിജയിച്ചെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അവകാശപ്പെട്ടിരുന്നു. ഈ ട്രംപിന്റെ പോസ്റ്റ് വൈറല്‍ ആയതോടെ മറ്റൊരു സംവാദത്തിന് കൂടി തയ്യാറാണെന്ന് കമല ഹാരിസ് അറിയിക്കുകയായിരുന്നു.
എന്നാല്‍ സംവാദം വേണമെന്ന കമലയുടെ ആവശ്യം ആദ്യത്തെ സംവാദത്തില്‍ തോറ്റതിന്റെ ക്ഷീണം മറികടക്കാനാണെന്ന് ട്രംപ് പരിഹസിക്കുകയായിരുന്നു. എന്നാല്‍ സംവാദത്തിന് പിന്നാലെ പുറത്തുവന്ന മിക്ക സര്‍വേകളിലും കമല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനേക്കാള്‍ മികച്ച പ്രകടനം നടത്തിയെന്നാണ് വിവരം.
കമലയുടെ നുണകളും എബിസി ചാനല്‍ മോഡറേറ്റര്‍മാരുടെ പക്ഷപാതവും ജനം തിരിച്ചറിഞ്ഞെന്നു പറഞ്ഞാണ് ട്രംപ് സംവാദത്തില്‍ നിന്ന് ട്രംപ് ഒഴിവായത്. എന്നാല്‍ ഒരു സംവാദം കൂടി നടത്തേണ്ടത് വോട്ടര്‍മാരോടുള്ള ഉത്തരവാദിത്തമാണെന്ന് കമല പ്രതികരിക്കുകയായിരുന്നു.
ട്രംപിന്റെ രണ്ടാമത്തെ സംവാദമായിരുന്നു ഇത്. ജൂണിലെ ആദ്യ സംവാദത്തില്‍ ട്രംപിന് മുന്നില്‍ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയതും പകരം കമല എത്തിയതും. അതേസമയം, റിപ്പബ്ലിക്കന്‍ നോമിനി ജെഡി വാന്‍സും ഡെമോക്രാറ്റിക് നോമിനി ടിം വാല്‍സും ഏറ്റുമുട്ടുന്ന ആദ്യ വൈസ് പ്രസിഡന്‍ഷ്യല്‍ സംവാദം ഒക്ടോബര്‍ ഒന്നിന് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്