ഡാളസ് : സ്പ്രിംഗ് ക്രീക്ക് പാർക്കർ റോഡിൽ സെപ്തംബർ 7 ശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പ്ലേനോ മെഡിക്കൽ സിറ്റി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിക്ടർ വർഗ്ഗീസ് (സുനിൽ, 45 വയസ്സ്), ഭാര്യ ഖുശ്ബു വർഗ്ഗീസ് എന്നിവർ മരണത്തിന് കീഴടങ്ങി.
പരേതനായ അമേരിക്കാൻ സാഹിത്യകാരൻ അബ്രഹാം തെക്കേമുറിയുടെ സഹോദരപുത്രനാണ് വിക്ടർ.
എഴുമറ്റൂർ മാൻകിളിമുറ്റം സ്വദേശി പരേതനായ ഏബ്രഹാം വർഗ്ഗീസിന്റെയും അമ്മിണി വർഗ്ഗീസിന്റേയും മകനാണ് വിക്ടർ വർഗീസ്. വിക്ടർ വർഗ്ഗീസിനും ഖുശ്ബു വർഗ്ഗീസിനും രണ്ട് മക്കളുണ്ട്.
പൊതുദർശനം: സെപ്തംബർ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ സെഹിയോൺ മാർത്തോമാ ആരാധനാലയത്തിൽ (Sehion Mar Thoma Church , 3760 14th St, Plano, Texas 75074)
സംസ്‌കാര ശുശ്രൂഷകൾ: സെപ്തംബർ 21 രാവിലെ 10 മണിക്ക് സെഹിയോൺ മാർത്തോമാ ആരാധനാലയത്തിൽ ആരംഭിക്കുകയും തുടർന്ന് ഭൗതിക സംസ്‌കാരവും നടക്കും. ശുശ്രൂഷകൾ തത്സമയം www.provisiontv.in ലഭ്യമാണ്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്