ഡാളസ്: ഇന്ത്യയുടെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ലീഡറുമായ രാഹുല്‍ ഗാന്ധിയെ സ്വീകരിക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയതായി ഐ.ഒ.സി കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് സതീശന്‍ നായര്‍. ഐഒസി നാഷണല്‍ ചെയര്‍മാന്‍ സാ പിട്രോഡയും വൈസ് ചെയര്‍മാന്‍ ജോര്‍ജ് അബ്രഹാമും കൂടി നടത്തിയ അഭിമുഖത്തിലാണ് വിവരങ്ങള്‍ അറിയിച്ചത്. യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിയുടെയും ടയോട്ട മ്യൂസിക് സെന്റില്‍ നടക്കുന്ന പരിപാടിയും കൂടാതെ ഡിന്നറിന്റെയും ഒരുക്കങ്ങള്‍ എല്ലാ തന്നെ പൂര്‍ത്തിയായി.
എഐസിസി സെക്രട്ടറി ആരതി കൃഷ്ണ, ഐഒസി പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ്, ഐഒസി സൗത്ത് വെസ്റ്റ കോസ്റ്റ് വര്‍ക്കിങ് പ്രസിഡന്റ ഗ് പ്രസിഡന്റ് ഗുര്‍ദേവ്, അക്രം സെയ്ദ്, സാക് തോമസ്, സന്തോഷ് കപ്പില്‍, തോമസ് ഒളിയമ്കുന്നേല്‍, സതീഷ് നൈനാന്‍ തുടങ്ങിയവരും മറ്റ് ചാപ്റ്റര്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു.
പരിപാടിയുടെ വിജയത്തിനായി ഐ ഒസിയുടെ എല്ലാ ചാപ്റ്ററുകളും കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചു വരുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്