സുരക്ഷ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച 2-ഫാക്ടർ ഓതൻ്റിക്കേഷൻ സംവിധാനം ഗൂഗിൾ ലളിതമാക്കാൻ പോകുന്നു.
പാസ്വേഡുകളും ഗൂഗിൾ അക്കൗണ്ടുകളുടെ സുരക്ഷയും നഷ്ടമാകുന്നത് തടയാനായിരുന്നു ഗൂഗിൾ 2-സ്റ്റെപ്പ് വെരിഫിക്കേഷൻ നടപ്പിലാക്കിയത്. ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറിലേക്ക് എസ് എം എസ് വരുന്നതടക്കമുള്ള സംവിധാനമാണ് നിലവിലുണ്ടായിരുന്നത്.
ഇതില്‍ മാറ്റം വരുത്താനാണ് ഗൂഗിളിന്റെ നീക്കം. പകരം, ഗൂഗിൾ ഓതൻ്റിക്കേറ്റർ ആപ്പ് വഴിയോ ഹാർഡ്വെയർ സുരക്ഷാ കീ പോലെയോ ഒരു സുരക്ഷാ സംവിധാനം നടപ്പിലാക്കുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.
പ്രധാനമായും ഗൂഗിള്‍ വര്‍ക്ക് സ്പേസില്‍ ഉപയോഗിക്കപ്പെടുന്ന അക്കൗണ്ടുകള്‍ക്കാണ് ഇതുകൊണ്ടുള്ള ഗുണം ലഭിക്കുക. ഗൂഗിള്‍ ഓതന്റിക്കേറ്ററോ സമാനമായ ആപ്പുകളോ ഉപയോഗിച്ച് ഒടിപികള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് സഹായകരമാകും.
നിലവില്‍ ഗൂഗിള്‍ ഓതന്റിക്കേറ്റര്‍ ചേര്‍ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് 2-സ്റ്റെപ്പ് വെരിഫിക്കേഷന് പ്രവര്‍ത്തനക്ഷമമാക്കേണ്ടിയിരുന്നു.
ഹാര്‍ഡ് വെയര്‍ സെക്യൂരിറ്റി കീകളുള്ള ഉപയോക്താക്കള്‍ക്കു ഹാര്ഡ്വെയര് കീയില്‍ FIDO1 ക്രെഡന്‍ഷ്യല്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയോ ഒന്നിലേക്ക് ഒരു പാസ്കീ നല്‍കുന്നതിലൂടെയോ 2-ഫാക്ടര്‍ ഓതന്റിക്കേഷന് നടത്താന്‍ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്