ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിൻ ചെയ്യാം; പുത്തൻ ഫീച്ചറുമായി വാട്സ്‌ആപ്പ്

MAY 2, 2024, 6:40 PM

ഉപയോക്താക്കള്‍ക്ക് പുത്തൻ ഫീച്ചറുമായി വാട്സ്‌ആപ്പ്. ഇനി മുതല്‍ ഒരു ചാറ്റില്‍ മൂന്ന് മെസേജുകള്‍ വരെ പിൻ ചെയ്യാം.

നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന്‍ ചെയ്തുവെക്കാൻ കഴിയുമായിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അപ്‌ഡേറ്റില്‍ ഓർത്തുവയ്‌ക്കേണ്ടതും പ്രധാനപ്പെട്ടതുമായ പരമാവധി മൂന്ന് മെസേജുകള്‍ വരെ പിൻ ചെയ്യാൻ സാധിക്കും.

വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്. ഗ്രൂപ്പിലെ എല്ലാവർക്കും പിൻ ചെയ്ത മെസ്സേജ് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. പിൻ ചെയ്തുവെയ്‌ക്കേണ്ട മെസേജ് സെലക്‌ട് ചെയ്യുമ്ബോള്‍ വലതുവശത്തെ ലിസ്റ്റില്‍ പിൻ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും.

vachakam
vachakam
vachakam

ഇത്തരത്തില്‍ ചിത്രം, ടെക്സ്റ്റ്, വീഡിയോ, സ്റ്റിക്കർ തുടങ്ങിയ സന്ദേശങ്ങളെല്ലാം പിൻ ചെയ്യാം. 24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധിയിലാണ് പിൻ ചെയ്യാൻ സാധിക്കുക. ഏത് സമയം വേണമെങ്കിലും മെസേജുകള്‍ അണ്‍ പിന്നും ചെയ്യാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam