ന്യൂറാലിങ്ക് തലച്ചോറിന് അപകടകാരി; സുരക്ഷയില്‍ ആശങ്കയറിയിച്ച്‌ കമ്ബനി വിട്ട സഹസ്ഥാപകൻ

MAY 8, 2024, 10:32 AM

 ഇലോണ്‍ മസ്കിന്റെ  ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്സ് കമ്ബനിയായ ന്യൂറാലിങ്കിനെതിരെ  സഹസ്ഥാപകൻ  ബെഞ്ചമിൻ റാപോപോർട്ട്. 

ന്യൂറാലിങ്ക് വിട്ട ബെഞ്ചമിൻ ഇപ്പോള്‍ കമ്ബനി വികസിപ്പിച്ച സാങ്കേതിക വിദ്യയില്‍ ആശങ്ക പ്രകടിപ്പിച്ചെത്തിയിരിക്കുകയാണ്. വാള്‍ സ്ട്രീറ്റ് ജേണലിന്റെ 'ദി ഫ്യൂച്ചർ ഓഫ് എവരിതിങ്' എന്ന പോഡ്കാസ്റ്റിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍.

ചെറിയ ഇലക്ട്രോഡുകള്‍ ഉപയോഗിച്ചാണ് ന്യൂറാലിങ്ക് പ്രവര്‍ത്തിക്കുന്നത്. ഇവ തലച്ചോറിനുള്ളിലേക്ക് കടന്ന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കും. എന്നാലിത് തലച്ചോറിന് ആഘാതമേല്‍പ്പിക്കുമെന്നാണ് ബെഞ്ചമിന്‍ പറയുന്നത്. 

vachakam
vachakam
vachakam

കൂടാതെ ന്യൂറാലിങ്കില്‍ നിന്ന് വ്യത്യസ്തമായി ഇലക്ട്രോഡുകളെ തലച്ചോറിനകത്തേക്ക് കടത്താതെ തന്നെ തലച്ചോറിന്റെ ഉപരിതലത്തില്‍ സ്ഥാപിക്കാനുള്ള ശ്രമമാണ് പ്രിസിഷന്‍ ന്യൂറോസയന്‍സ് എന്ന സ്ഥാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും ബെഞ്ചമിന്‍ പറഞ്ഞു. 

മാസങ്ങള്‍ക്ക് മുമ്പാണ് ന്യൂറാലിങ്ക് ടെലിപ്പതി എന്ന ഉപകരണം മനുഷ്യന്റെ തലച്ചോറില്‍ പരീക്ഷിച്ചത്. ഈ രോഗി ഇപ്പോള്‍ സുരക്ഷിതനാണെന്നും ന്യൂറാലിങ്ക് അറിയിച്ചിരുന്നു. ശരീരം തളര്‍ന്നതോ, കൈകാലുകള്‍ ഇല്ലാത്തവരോ ആയ രോഗികള്‍ക്ക് ചിന്തയിലൂടെ കംപ്യൂട്ടര്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കാന്‍ പ്രാപ്തമാക്കുകയാണ് ബ്രെയിന്‍-കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സിന്റെ ലക്ഷ്യം.

ന്യൂറോ സർജനായ റാപോപോർട്ട് വർഷങ്ങളായി വൈദ്യശാസ്ത്രത്തിലേക്ക് ന്യൂറല്‍ ഇന്റർഫെയ്സുകള്‍ സന്നിവേശിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളിലാണ്. വൈദ്യശാസ്ത്രത്തെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുമ്ബോള്‍ സുരക്ഷയ്ക്ക് മുൻഗണന നല്‍കാൻ താൻ നിർബന്ധിതനായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പ്രിസിഷൻ ന്യൂറോസയൻസ് എന്ന സ്വന്തം സംരംഭം തുടങ്ങുന്നതിന് വേണ്ടിയാണ് ബെഞ്ചമിൻ ന്യൂറാലിങ്ക് വിട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam