മടങ്ങിയെത്തി കുടുംബത്തിന്റെ മാനം രക്ഷിക്കണം: പ്രജ്വല്‍ രേവണ്ണയോട് എച്ച് ഡി കുമാരസ്വാമി

MAY 21, 2024, 12:22 AM

ബെംഗളൂരു: ഇന്ത്യയിലേക്ക് മടങ്ങാനും ലൈംഗികാരോപണ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുമ്പാകെ ഹാജരായി കുടുംബത്തിന്റെ അന്തസ്സ് സംരക്ഷിക്കാനും അനന്തരവന്‍ പ്രജ്വല്‍ രേവണ്ണയോട് അഭ്യര്‍ത്ഥിച്ച് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്ഡി കുമാരസ്വാമി.

സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന നിരവധി വീഡിയോകള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പ്രജ്വല്‍ രേവണ്ണ (33) ജര്‍മ്മനിയിലേക്ക് കടന്നത്. ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്‍പായിരുന്നു വീഡിയോകള്‍ പ്രചരിച്ചത്. ഹാസനിലെ ജെഡി(എസ്)-ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നു അറസ്റ്റ് വാറണ്ട് നേരിടുന്ന പ്രജ്വല്‍.

'ഇന്ത്യയിലേക്ക് തിരിച്ചു വരൂ. ഞങ്ങളുടെ കുടുംബത്തിന്റെ മാനം രക്ഷിക്കൂ. ദയവായി ഹാജരായി എസ്‌ഐടി അന്വേഷണവുമായി സഹകരിക്കൂ. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ എന്തിന് ഭയപ്പെടണം?' കുമാരസ്വാമി പറഞ്ഞു.

vachakam
vachakam
vachakam

വിശേഷാവസരങ്ങളിലും ഉത്സവങ്ങളിലും മാത്രമാണ് സഹോദരന്‍ എച്ച്ഡി രേവണ്ണയെയും കുടുംബത്തെയും താന്‍ കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബാംഗങ്ങളുടെ ഫോണുകള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ചോര്‍ത്തുകയാണെന്ന് കുമാരസ്വാമി ആരോപിച്ചു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam