ഐഎസ് ഭീകരരുടെ ഹിറ്റ്‌ലിസ്റ്റില്‍ ജൂത കേന്ദ്രങ്ങളും ബിജെപി ആര്‍എസ്എസ് നേതാക്കളും

MAY 21, 2024, 12:06 AM

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായ നാല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്ക് ഇന്ത്യയില്‍ ജൂതര്‍ക്ക് പ്രാധാന്യമുള്ള ചില സ്ഥലങ്ങളും ബിജെപിയിലെയും ആര്‍എസ്എസിലെയും ചില ഹിന്ദു നേതാക്കളെയും ലക്ഷ്യമിടാനാണ് നിര്‍ദേശം കിട്ടിയിരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

മുഹമ്മദ് നുസ്രത്ത്, മുഹമ്മദ് നഫ്രാന്‍, മുഹമ്മദ് ഫാരിസ്, മുഹമ്മദ് റസ്ദീന്‍ എന്നിവരെയാണ് ഞായറാഴ്ച ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തത്. എല്ലാവരും ശ്രീലങ്കന്‍ പൗരന്മാരാണ്. കൊളംബോയില്‍ നിന്ന് ചെന്നൈ വഴിയാണ് ഇവര്‍ അഹമ്മദാബാദിലെത്തിയത്.

ഗുജറാത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്താന്‍ അവരെ ചുമതലപ്പെടുത്തിയ പാകിസ്ഥാനിലെ ഐഎസ്‌ഐഎസ് പ്രവര്‍ത്തകന്‍ അബുവുമായി ഭീകരര്‍ ബന്ധപ്പെട്ടിരുന്നതായി ഗുജറാത്ത് പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

ഭീകരരില്‍ ഒരാള്‍ക്ക് പാകിസ്ഥാന്‍ വിസ ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ഐഎസ് നേതാവിനെ കാണാന്‍ പോകുകയായിരുന്നു ഇയാള്‍. ഭീകരര്‍ ഇന്ത്യയിലെ ചിലരുമായി ബന്ധപ്പെട്ടിരുന്നതായും ഏജന്‍സികള്‍ സംശയിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam