കാലുകളിൽ ഒട്ടിച്ച് വച്ച് കഞ്ചാവ് കടത്താൻ ശ്രമം; പിന്നാലെ അറസ്റ്റ് 

JULY 27, 2024, 9:57 AM

തിരുനെല്ലി: വയനാട് തിരുനെല്ലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കോഴിക്കോട് പുറക്കാട്ടേരി സ്വദേശി സജീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. 

സെല്ലോടോപ്പ് ഉപയോഗിച്ച് കാലില്‍ ഒട്ടിച്ചാണ് പ്രതി കഞ്ചാവ് കടത്താ‌ൻ ശ്രമിച്ചത്. മഴ നനഞ്ഞ് നടന്നുവരികയായിരുന്ന സജീറിനെ കണ്ട് അസ്വഭാവികത തോന്നിയപ്പോഴാണ് പൊലീസ് പരിശോധന നടത്തിയത്. 

 720 ഗ്രാം കഞ്ചാവാണ് പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ഇരുകാലുകളിലെയും തുടയില്‍ സെലോടേപ്പ് വച്ച് ഒട്ടിച്ചാണ് സജീർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയില്‍ ഹാജാരക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam