നിവിൻ പോളിക്കെതിരായ പരാതി; പീഡനം നടന്ന തീയ്യതി താൻ പറഞ്ഞത് ഉറക്കപ്പിച്ചിലെന്ന് യുവതിയുടെ മൊഴി 

SEPTEMBER 7, 2024, 5:22 PM

കൊച്ചി: നിവിൻ പോളിക്കെതിരായ പരാതിയിൽ 2023 ഡിസംബർ 14, 15 തിയതികളിലാണ് ലൈംഗിക അതിക്രമം ഉണ്ടാതെന്ന് താൻ പറഞ്ഞത് ഉറക്കപ്പിച്ചിലാണെന്ന് യുവതി. പീഡനം നടന്ന തീയ്യതി താൻ പറഞ്ഞത് ഉറക്കപ്പിച്ചിലെന്നാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ യുവതി നൽകിയ മൊഴി. 

അതേസമയം യുവതി ആരോപണം ഉന്നയിച്ചിരിക്കുന്ന തീയ്യതികളിൽ നിവിൻ പോളി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലായിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. പരാതിക്കെതിരെ നിവിൻ പോളിയും രംഗത്തെത്തിയിരുന്നു.  


vachakam
vachakam
vachakam

ഇതിന് പിന്നാലെയാണ് തിയ്യതി ഉറക്കപ്പിച്ചിൽ പറഞ്ഞുവെന്ന് യുവതി മൊഴി നൽകിയിരിക്കുന്നത്. അതുപോലെ അന്വേഷണ സംഘം തന്റെ വരുമാന വിവരങ്ങൾ തിരക്കാനാണ് വിളിച്ചതെന്നും കേസ് അട്ടിമറിക്കുന്നുവെന്ന സംശയം ഉണ്ടെന്നും യുവതി ആരോപിച്ചു. പൊലീസ് സത്യം അനേഷിച്ച് കണ്ടെത്തട്ടെയെന്നും മൊഴിയെടുപ്പിന് ശേഷം യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam