മുംബൈയിൽ അതിതീവ്ര മഴ; പൂനെയിൽ മൂന്ന് പേർ മരിച്ചു; വിമാനങ്ങൾ വൈകുമെന്ന് അറിയിപ്പ് 

JULY 25, 2024, 1:43 PM

മുംബൈ: മുംബൈയിൽ അതിതീവ്ര മഴയെന്ന് റിപ്പോർട്ട്. കനത്ത മഴ ലോക്കൽ ട്രെയിൻ സർവീസുകളെയും ബാധിച്ചു. നിരവധി ലോക്കൽ ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മഴയെ തുടർന്ന് ദൃശ്യപരത കുറവായതിനാൽ രാവിലെ 10:36ന് വിമാന സർവ്വീസുകൾ  താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് സർവ്വീസ് പുനരാരംഭിച്ചു. മോശം കാലാവസ്ഥ കാരണം മുംബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ വൈകുമെന്ന് അറിയിപ്പുണ്ട്. 

അതേസമയം പൂനെയിൽ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കനത്ത മഴയില്‍  മുദ നദിയിലെ  ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഭക്ഷണ ശാല  മാറ്റുന്നതിനിടെയാണ്  അപകടം ഉണ്ടായത്. നദിക്കരികില്‍ തട്ടുകട നടത്തുന്നവരായിരുന്നു മരിച്ച മൂന്നു പേരും.

പുനെയിലെ സ്കൂളുകൾക്ക് മഴയെ തുടർന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടാൻ കളക്ടർ സുഹാസ് ദിവാസെ ഉത്തരവിട്ടിട്ടുണ്ട്. വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ജില്ലാ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam