വീട്ടിലെത്തി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി നടൻ ദര്‍ശന്റെ ഭാര്യ; കാരണം ഇതാണ് 

JULY 25, 2024, 4:14 PM

ബെംഗളൂരു: കന്നഡ നടൻ ദർശൻ തൊഗുദീപയുടെ ഭാര്യ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഔദ്യോഗിക വസതിയില്‍ എത്തിയാണ് വിജയലക്ഷ്മി ഡി.കെ ശിവകുമാറിനെ കണ്ടത് എന്നാണ് പുറത്തു വരുന്ന വിവരം.

തന്റെ ആരാധകനായ രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ് ദർശൻ തൊഗുദീപ. എന്നാൽ ദർശന്റെയും വിജയലക്ഷ്മിയുടെയും മകൻ തന്റെ സ്കൂളിലാണ് പഠിച്ചിരുന്നതെന്നും, പുനർ പ്രവേശനത്തിന് വേണ്ടിയാണ് തന്നെ കണ്ടതെന്നുമാണ് ഡി.കെ ശിവകുമാർ നൽകുന്ന വിശദീകരണം. ഇക്കാര്യം പ്രിൻസിപ്പലുമായി സംസാരിക്കാമെന്ന് താൻ അവരോട് പറഞ്ഞെന്നും ശിവകുമാർ വ്യക്തമാക്കി.

അതേസമയം രമണഗരയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിയ്‌ക്കിടെ ദർശന് നേരെ അനീതി നടന്നിട്ടുണ്ടെങ്കില്‍ സഹായിക്കുമെന്ന് ശിവകുമാർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയലക്ഷ്മി വീട്ടില്‍ എത്തിയത് എന്നതും ശ്രദ്ധേയമാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam