മുംബൈയിൽ കനത്ത മഴ; റെഡ് അലര്‍ട്ട്, പല വിമാനങ്ങളും റദ്ദാക്കി

JULY 26, 2024, 10:51 AM

മുംബൈ: മുംബൈയിൽ കനത്ത മഴ. നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. മുംബൈ നിവാസികളോട് രാവിലെ എട്ടര വരെ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്നും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. താനെ, റായ്ഗഡ് എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ബിഎംസി സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. 

അതേസമയം അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാവൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുംബൈയിലെ പല മേഖലകളും നൂറ് മില്ലിമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാല് മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിലാണ് ഇത്രയും മഴ പെയ്തത്. അന്ധേരിയിലെ മാല്‍പ ഡോങ്ക്രിയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 157 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.

എന്നാൽ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുംബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറിയിരിക്കുകയാണ്. പല വിമാനങ്ങളും റദ്ദാക്കി. പതിനൊന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും പത്തെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam