'അര്‍ജുനെ കണ്ടെത്താന്‍ പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം': ജില്ലാ കളക്ടര്‍

JULY 25, 2024, 10:24 PM

ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മിപ്രിയ. മേജര്‍ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ട് പ്രാകരം മൂന്നിടങ്ങളില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ നിന്നും കൂടുതല്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്ന സിഗ്‌നല്‍ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലുള്ളത്. എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ശക്തമാണ്.

നിലവില്‍ അടിയൊഴുക്ക് ആറ് നോട്ട്‌സ് വരെയാണ്. മേജര്‍ ഇന്ദ്രബാലന്‍ പറഞ്ഞതനുസരിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്ട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam