മുംബൈയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു;  നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

JULY 27, 2024, 8:52 AM

മുംബൈ: മുംബൈയിൽ മൂന്ന് നില കെട്ടിടം തകർന്നുവീണു. നവി മുംബൈയിലെ ഷഹബാസ് വില്ലേജിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

ശനിയാഴ്ച രാവിലെയാണ് കെട്ടിടം തകർന്നത്. സംസ്ഥാന പോലീസും ഫയർഫോഴ്‌സും എൻഡിആർഎഫും സ്ഥലത്തെത്തി.

ഷഹബാസ് ഗ്രാമത്തിലെ ബേലാപൂർ വാർഡിലെ മൂന്ന് നില കെട്ടിടമാണ് ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ തകർന്നതെന്ന് നവി മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ കൈലാസ് ഷിൻഡെ പറഞ്ഞു. 

vachakam
vachakam
vachakam

13 ഫ്ലാറ്റുകളുള്ള കെട്ടിടമാണ് തകർന്നത്. അപകടസ്ഥലത്ത് നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തി. കൂടുതല്‍പേർ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മുംബൈയില്‍ കനത്തമഴയെത്തുടർന്ന് വിമാനസർവീസുകള്‍ തടസ്സപ്പെട്ടിരുന്നു. നഗരത്തിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam