നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി

JULY 25, 2024, 7:15 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി. കെയ്ര്‍ സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ശേഷമുളള ആദ്യ ഉന്നതതല കൂടിക്കാഴ്ചയാണിത്. ഇന്ത്യയും യുകെയുമുളള ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കൂടുതല്‍ ആഴവും വ്യാപ്തിയുമുളളതാക്കാന്‍ മുന്‍ഗണന നല്‍കുന്ന കെയ്ര്‍ സ്റ്റാര്‍മറിന്റെ നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു.

സ്വതന്ത്ര വ്യാപാര കരാറിലെ തുടര്‍ നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഉള്‍പ്പെടെയാണ് ഡേവിഡ് ലാമി ഇന്ത്യയിലെത്തിയത്. ക്ലീന്‍ എനര്‍ജി, നൂതന സാങ്കേതിക വിദ്യകള്‍, സുരക്ഷ തുടങ്ങിയ നിര്‍ണായക മേഖലകളുമായി ബന്ധപ്പെട്ടും ഡേവിഡ് ലാമി ചര്‍ച്ചകള്‍ നടത്തും. യുകെയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

സ്വതന്ത്ര വ്യാപാര കരാര്‍ ഇരുരാജ്യങ്ങളുടെയും ശേഷിയുടെയും വളര്‍ച്ചയുടെയും പരിധിയല്ലെന്ന് ലാമി നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യ 21 ാം നൂറ്റാണ്ടിലെ വളര്‍ന്നുവരുന്ന സൂപ്പര്‍പവറാണെന്നും ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണെന്നും ലാമി അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam