മാണ്ഡിയിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി; കങ്കണ റണൗട്ടിന് ഹൈക്കോടതി നോട്ടീസയച്ചു

JULY 25, 2024, 12:24 PM

ഷിംല: മാണ്ഡിയിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയില്‍ നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണൗട്ടിന് ഹിമാചല്‍പ്രദേശ് ഹൈക്കോടതി നോട്ടീസയച്ചു. ഓഗസ്റ്റ് 21-നകം കങ്കണ മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ജ്യോത്സ്ന റിവല്‍ അയച്ച നോട്ടീസിലുള്ളത്.

കങ്കണ വിജയിച്ച ഹിമാചലിലെ മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാൻ സമർപ്പിച്ച നാമനിർദേശ പത്രിക അന്യായമായി തള്ളിയെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. 

മത്സരിച്ചിരുന്നുവെങ്കില്‍ താൻ വിജയിക്കുമായിരുന്നുവെന്നും അതിനാല്‍ കങ്കണയുടെ ജയം റദ്ദാക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ ആവശ്യം.

vachakam
vachakam
vachakam

കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന വിക്രമാദിത്യസിങ്ങിനെ 74,755 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു മാണ്ഡിയില്‍ കങ്കണയുടെ വിജയം.

വനംവകുപ്പിലെ മുൻ ജീവനക്കാരനും കിനൗർ സ്വദേശിയുമായ ലായക് റാം നേകിയാണ് പരാതിക്കാരൻ. ജോലിയില്‍നിന്ന് നേരത്തേ വിരമിച്ച നേഗിയോട്, വൈദ്യുതി, വെള്ളം, ടെലഫോണ്‍ വകുപ്പുകളില്‍നിന്നുള്ള 'നോ ഡ്യൂ സർട്ടിഫിക്കറ്റ്' ഹാജരാക്കാൻ വരണാധികാരി ഒരുദിവസം അനുവദിച്ചിരുന്നുവെന്നും തൊട്ടടുത്തദിവസം ഇവ സമർപ്പിച്ചെങ്കിലും നാമനിർദേശ പത്രിക സ്വീകരിക്കാതെ തള്ളിയെന്നാണ് പരാതി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam