മദ്യപിച്ച്‌ മോഷ്ടിക്കാൻ കയറിയ കള്ളൻ കൃത്യത്തിനിടെ ഉറങ്ങി; വിളിച്ചുണർത്തിയത് പോലീസ് 

JULY 26, 2024, 12:27 PM

കോയമ്പത്തൂർ: മദ്യപിച്ച്‌ മോഷ്ടിക്കാൻ കയറിയ കള്ളൻ കൃത്യത്തിനിടെ ഉറങ്ങിപ്പോയതായി റിപ്പോർട്ട്. കാട്ടൂർ രാംനഗറിലെ നെഹ്‌റു സ്ട്രീറ്റില്‍ താമസിക്കുന്ന രാജന്റെ വീട്ടില്‍ ആണ് മോഷ്ട്ടാവ് മോഷണത്തിനായി കയറിയത്. കരുമത്താംപട്ടി സ്വദേശി ബാലസുബ്രഹ്മണ്യനാണു മോഷ്ടിക്കാൻ സാധനങ്ങള്‍ തിരയുന്നതിനിടെ ഉറങ്ങിപ്പോയത്.തുടർന്ന് വീട്ടുടമയും പോലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പകല്‍സമയത്ത് രാജൻ വീട് പൂട്ടി ഭാര്യാവീട്ടിലേക്കുപോയ സമയത്താണ് ബാലസുബ്രഹ്മണ്യൻ മോഷണത്തിനെത്തിയത്. മദ്യപിച്ചെത്തിയ ബാലസുബ്രഹ്മണ്യൻ വീട് കുത്തിത്തുറന്ന് അകത്തുകടന്ന് എല്ലാ മുറികളിലും പരിശോധന നടത്തി. ഇതിനിടെ മദ്യലഹരിയില്‍ കിടപ്പുമുറിയില്‍ കിടന്ന് ഉറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം രാജൻ തിരികെയെത്തിയപ്പോള്‍ വീട് തുറന്നുകിടക്കുന്നതാണ് കണ്ടത്. സംശയം തോന്നി സുഹൃത്തിനെ വിളിച്ചുവരുത്തി വീടിനകത്ത് പരിശോധിച്ചപ്പോള്‍ ഒരാള്‍ ഉറങ്ങിക്കിടക്കുന്നതാണ് കണ്ടത്.

തുടർന്ന് പോലീസിനെ വിവരമറിയിച്ചു. എസ്.ഐ.മാരായ പളനിച്ചാമി, പെരുമാള്‍സ്വാമി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മോഷ്ടാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ മോഷ്ടിക്കാൻ കയറിയതാണെന്ന് പ്രതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam