അര്‍ജുന്റെ ട്രക്ക് 3-ാമത്തെ സ്പോട്ടില്‍; രാത്രിയും തിരച്ചില്‍ തുടരുമെന്ന് റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍

JULY 25, 2024, 7:36 PM

ബംഗളൂരു: ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തിയെന്ന് റിട്ട.മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍. റോഡിന്റെ സുരക്ഷാ ബാരിയര്‍, ലോറി, ക്യാബിന്‍, ടവര്‍ എന്നിവയുടെ പോയിന്റാണ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്. തടികള്‍ ലോറിയില്‍ നിന്ന് വേര്‍പ്പെട്ടുപോയെന്നും ക്യാബിന്‍ വിട്ടു പോകാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോഹസാന്നിധ്യം കണ്ടെത്തിയ മൂന്നാമത്തെ സ്പോട്ടില്‍ ട്രക്ക് ഉണ്ടെന്നാണ് വ്യക്തമാകുന്നത്. വസ്തുതകളും സിഗ്‌നലുകളും മാച്ച് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. കണ്ടെത്തിയ ക്യാബിന്‍ ട്രക്കിന്റേത് ആകാനാണ് സാധ്യതയെന്നും ദൗത്യതലവന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കര-നാവിക സേന വിഭാഗങ്ങള്‍ക്ക് ലഭിച്ച അതേ സ്ഥലത്താണ് ഐബോഡ് സിഗ്‌നല്‍ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജുന്റെ ലോറിയുള്ളത് ഗംഗാവലി പുഴയില്‍ 5 മീറ്റര്‍ ആഴത്തിലാണ്. ഏകദേശം കരയില്‍ നിന്ന് 50 മീറ്റര്‍ ദൂരെ പുഴയിലാണിത്. തടി ഒഴുക്കിപ്പോയതാകാം ലോറി മുങ്ങാന്‍ കാരണമായത്. ലോറിയുടെ ഉള്ളില്‍ മനുഷ്യ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അര്‍ജുന്‍ ക്യാബിനിലുണ്ടോയെന്നതിലും പുറത്തിറങ്ങിയിരുന്നോ എന്നതിലും വ്യക്തതയില്ല. ഇതിനായി ഇന്ന് രാത്രിയും ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam