കാര്‍ഗിലിന്‍റെ ജ്വലിക്കുന്ന ഓര്‍മ്മയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട് : യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി  പുഷ്പചക്രം അർപ്പിച്ചു 

JULY 26, 2024, 10:36 AM

 ന്യൂഡൽഹി: കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അർപ്പിച്ചു. 

വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലിയും അർപ്പിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്റ്ററുകൾ യുദ്ധസ്മാരകത്തിന് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. 

 കാർഗിൽ യുദ്ധവിജയത്തിന്റെ 25–ാം വാർഷികത്തിന്റെ ഭാഗമായി സ്റ്റാമ്പും പുറത്തിറക്കും.  സൈനികർക്ക് സ്മരണാഞ്ജലി അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുർ ലാ ടണല്‍ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. 

vachakam
vachakam
vachakam

4.1 കിലോമീറ്റർ നീളമുള്ള ഷിൻകുർ ലാ തുരങ്കം 15, 800 അടി ഉയരത്തിലാണ് നിർമിക്കുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായി ഷിൻകുർ ലാ മാറും.

 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam