പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റില്‍ ഉക്രെയ്ൻ സന്ദര്‍ശിച്ചേക്കും

JULY 27, 2024, 8:59 AM

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം ഉക്രൈൻ സന്ദർശിച്ചേക്കും. റഷ്യൻ അധിനിവേശത്തിന് ശേഷം ഇതാദ്യമായാണ് മോദി ഉക്രൈന് സന്ദർശിക്കുന്നത്.

ഇറ്റലിയിൽ നടന്ന ജി 7 യോഗത്തിനിടെ മോദിയും യുക്രെയ്ൻ പ്രസിഡൻ്റ് സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെയാണ് മോദി ഉക്രൈനിലേക്ക് പോകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹത്തെ അഭിനന്ദിച്ച് സെലൻസ്‌കി രംഗത്തെത്തിയിരുന്നു. അതേസമയം, മോദിയും റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ സെലൻസ്‌കി വിമർശിച്ചു.

vachakam
vachakam
vachakam

മോദിയുടെ സന്ദർശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാന ശ്രമങ്ങൾക്കേറ്റ കനത്ത തിരിച്ചടിയാണെന്നുമായിരുന്നു സെലൻസ്കിയുടെ പ്രതികരണം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam