ഇനി ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷ സംസാരിക്കാം; 'സ്പീക്കിങ് പ്രാക്ടീസ്' ഫീച്ചറുമായി ഗൂഗിള്‍

APRIL 27, 2024, 6:58 PM

ഒഴുക്കോടെ ഇംഗ്ലീഷ് ഭാഷയില്‍ സംസാരിക്കാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍  അതിനുവേണ്ടി സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകളില്‍ ചേരുകയോ പെയ്ഡ് ആപ്പുകളുടെ സഹായം തേടുകയോ വേണ്ട. നിങ്ങളുടെ കൈവശമുള്ള സ്മാര്‍ട്ട്ഫോണില്‍ വെറുതെ ഗൂഗിള്‍ ഒന്ന് ഓപ്പണ്‍ ചെയ്താല്‍ മാത്രം മതി.

ഉപയോക്താക്കളുടെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന് വേണ്ടി 'സ്പീക്കിങ് പ്രാക്ടീസ്' എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് ഗൂഗിള്‍. എഐ സഹായത്തോടെ നമുക്ക് ലഭിക്കുന്ന ഒരു ലേണിങ് എക്സസൈസ് ആയിരിക്കും ഇത്. ഇതിലൂടെ, ദൈനംദിന സാഹചര്യങ്ങളില്‍ ഉപയോഗിക്കാവുന്ന പുതിയ വാക്കുകള്‍ നമുക്ക് പഠിച്ചെടുക്കാന്‍ സാധിക്കുമെന്ന് ടെക് ഭീമന്മാര്‍ അവകാശപ്പെടുന്നു.

നിലവില്‍ ഇന്ത്യ, അര്‍ജന്റീന, കൊളംബിയ, ഇന്തോനേഷ്യ, മെക്സിക്കോ, വെനസ്വേല എന്നീ രാജ്യങ്ങളിലെ ഗൂഗിള്‍ ലാബ്‌സുകളിലാണ് (ഉപയോക്താക്കള്‍ക്ക് ഗൂഗിളിന്റെ പുതിയ ഫീച്ചറുകള്‍ പരീക്ഷിക്കുന്നതിനും ഫീഡ്ബാക്ക് അറിയിക്കുന്നതിനുമുള്ള പ്രോഗ്രാം) 'സ്പീക്കിങ് പ്രാക്ടീസ്' സൗകര്യം ലഭ്യമാകുന്നത്.

അമേരിക്കന്‍ ഓണ്‍ലൈന്‍ ന്യൂസ് പ്ലാറ്റ്ഫോമായ ടെക് ക്രഞ്ച് നല്‍കുന്ന വിവരം അനുസരിച്ച് എക്സില്‍ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ടില്‍ നിന്നാണ് ഗൂഗിളിന്റെ 'സ്പീക്കിങ് പ്രാക്ടീസിനെ കുറിച്ചുള്ള വിവരം ശ്രദ്ധിക്കപ്പെടുന്നത്. ഉപയോക്താവിനോട് ഒരു ചോദ്യം ചോദിച്ചുകൊണ്ടാണ് ഫീച്ചര്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. നിര്‍ദ്ദിഷ്ട വാക്കുകള്‍ ഉപയോഗിച്ച് വേണം ഈ ചോദ്യത്തിന് ഉപയോക്താവ് മറുപടി പറയേണ്ടത്. ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ സംസാരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുക എന്നതാണ് ഫീച്ചറിന്റെ പ്രധാന ലക്ഷ്യം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam