വിമാനത്തിനുള്ളില്‍ പുകവലിച്ച മധ്യവയസ്‌കന്‍ പിടിയില്‍

MAY 9, 2024, 3:45 PM

മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മധ്യവയസ്‌കന്‍ പിടിയില്‍. ബാലകൃഷ്ണ രാജയന്‍(51) എന്ന ആളാണ് പിടിയിലായത്. മസ്‌കറ്റില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര വിമാനത്തിലെ ശുചിമുറിയില്‍ വച്ചാണ് ഇയാള്‍ പുകവലിച്ചത്. തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കന്യാകുമാരി സ്വദേശിയാണ് ബാലകൃഷ്ണന്‍ രാജയന്‍. ഇയാള്‍ ശുചിമുറിയില്‍ വച്ച് പുകവലിച്ചത് സ്മോക്ക് ഡിറ്റക്ടറിന്റെ സഹായത്തോടെ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പൈലറ്റ് ഇക്കാര്യം ക്യാബിന്‍ ക്രൂവിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് ശുചിമുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു സിഗരറ്റ് ബഡ് കണ്ടെടുത്തു.

മുംബൈയില്‍ വിമാനമിറങ്ങിയ ശേഷം ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഗ്രൗണ്ട് സുരക്ഷാ സൂപ്പര്‍വൈസറെ വിവരമറിയിച്ചു. തുടര്‍ന്നാണ് ബാലകൃഷ്ണന്‍ രാജയനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ വിമാനത്തില്‍ വച്ച് പുകവലിച്ചെന്ന് രാജയന്‍ സമ്മതിച്ചു. സിഗരറ്റ് കത്തിക്കാനായി ഉപയോഗിച്ച തീപ്പെട്ടിയും ഇയാള്‍ ഹാജരാക്കി. ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ മുംബൈ സഹാര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കി. സുരക്ഷാ സൂപ്പര്‍വൈസര്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കി. വിമാനത്തിനുള്ളില്‍ പുകവലിച്ചതിലൂടെ പ്രതി ബോധപൂര്‍വ്വം നിയമം ലംഘിക്കുകയായിരുന്നുവെന്നും യാത്രക്കാരെ മുഴുവന്‍ ദുരിതത്തിലാക്കിയെന്നും പരാതിയില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam