'റായ്ബറേലി ആരുടെയും കുടുംബ സ്വത്തല്ല'

MAY 19, 2024, 6:45 PM

ന്യൂഡല്‍ഹി: റായ്ബറേലി ആരുടെയും കുടുംബ സ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്‍റെ രാജകുമാരന്‍ ഒരേസമയം വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പരിഹസിച്ചു.

ഇത് തന്‍റെ അമ്മയുടെ സീറ്റാണെന്നാണ് അവകാശപ്പെടുന്നത്. സ്‌കൂളില്‍ പഠിക്കുന്ന എട്ടുവയസുകാരന്‍ പോലും ഇത് തന്‍റെ പിതാവ് പഠിച്ച സ്‌കൂള്‍ ആണെന്ന് മേന്മ പറയില്ല.

ഈ കുടുംബം പാര്‍ലമെന്‍റ് സീറ്റുകളുടെ വില്‍പത്രം എഴുതിവയ്ക്കുകയാണ്. ഈ കുടുംബാധിപത്യ പാര്‍ട്ടിയില്‍ നിന്നും ജാര്‍ഖണ്ഡിനെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

കോവിഡിന് ശേഷം സോണിയാ ഗാന്ധി ഒരിക്കല്‍ പോലും സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ഇപ്പോള്‍ മകന് വേണ്ടി വോട്ട് തേടുകയാണ്. മണ്ഡലം കുടുംബ സ്വത്ത് ആണെന്നാണ് അവര്‍ കരുതുന്നതെന്ന് മോദി വിമർശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam