മസ്കിന്റെ ന്യൂറലിങ്കിന് വമ്പൻ എതിരാളി ! ക്ലിനിക്കൽ പരീക്ഷണവുമായി സിങ്ക്രോണ്‍

APRIL 24, 2024, 8:35 AM

ഇലോണ്‍ മസ്കിന്റെ ന്യൂറലിങ്ക് കമ്ബനിക്ക് എതിരാളിയായി ബ്രെയിൻ ചിപ് സ്റ്റാർട്ടപ്പായ സിങ്ക്രോണ്‍.മനുഷ്യ മസ്തിഷ്കവും ഇലക്‌ട്രോണിക്സുമായി ബന്ധിപ്പിക്കുന്ന സാങ്കേതികമേഖലയില്‍ വൻ മുന്നേറ്റമാണ്‌ മസ്കിന്റെ ന്യൂറലിങ്ക് കമ്ബനി കൈവരിച്ചിരിക്കുന്നത്. 

ഇപ്പോള്‍ ന്യൂറലിങ്കിനോട് മത്സരിക്കാൻ ക്ലിനിക്കല്‍ പരീക്ഷണം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിങ്ക്രോണ്‍.  ബ്രെയിൻ കംപ്യൂട്ടർ ഇന്റർഫേസ് അഥവാ ബിസിഐ എന്നാണ് ഈ സാങ്കേതികമേഖല അറിയപ്പെടുന്നത്.

ഒരു വ്യക്തിയുടെ തലച്ചോറില്‍ സ്ഥാപിച്ച ബ്രെയിൻ ചിപ് അഥവാ ഇംപ്ലാന്റ് വഴി വയർലെസ് രീതിയില്‍ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറലിങ്കിനായിരുന്നു. 29 വയസ്സുകാരനായ നോളണ്ട് ആർബോഗ് എന്ന ശരീരം തളർന്ന വ്യക്തിയുടെ തലച്ചോറിലാണ് ടെലിപതി എന്ന ബ്രെയിൻ ചിപ് സ്ഥാപിച്ചത്. അതുവഴി നോളണ്ട് ആർബോഗ് തലച്ചോർ ഉപയോഗിച്ച്‌ കംപ്യൂട്ടർ കഴ്സറിനെ നിയന്ത്രിച്ചു. 

vachakam
vachakam
vachakam

 ബ്രെയിൻ ചിപ് വഴി എട്ടുമണിക്കൂറാണു നോളണ്ട് ചെസ് കളിച്ചത്. ധാർമികപരമായ അളവുകോലുകള്‍ പാലിച്ചുകൊണ്ട് മസ്തിഷ്കത്തിലേക്കുള്ള കടന്നുകയറ്റമാണ് ഈ രീതിയുടെ ലക്ഷ്യം. ഒരു ഡേറ്റ കേബിള്‍ കുത്തി ഒരു ഉപകരണത്തെ കംപ്യൂട്ടറിലേക്കു ഘടിപ്പിക്കുന്നതുപോലെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുകയാണ് ഈ പരീക്ഷണങ്ങളിലൂടെ.

ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ ഇംപ്ലാൻ്റുകൾ സ്ഥാപിച്ച് ന്യൂറോണുകളെ വിലയിരുത്തുന്ന രീതിയാണ് ഇൻവേസിവ്. ഇത് കമ്പ്യൂട്ടർ സിസ്റ്റവുമായി വയർ വഴിയോ വയർലെസ് ആയോ ബന്ധിപ്പിക്കാവുന്നതാണ്. ന്യൂറലിങ്ക് വയർലെസ് രീതിയാണ്  സ്വീകരിച്ചത്. 

നോൺ-ഇൻവേസീവ് രീതിയിൽ ശസ്ത്രക്രിയകളൊന്നുമില്ല. തലയിൽ ധരിക്കുന്ന ഇൻഫ്രാറെഡ് ഉപകരണങ്ങളിൽ നിന്ന് ഇത് സിഗ്നലുകൾ സ്വീകരിക്കുന്നു. വിവരശേഖരണത്തിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായം വേണ്ടിവരും. എന്നാൽ ഈ സാങ്കേതികവിദ്യയിലെ പ്രശ്നങ്ങൾ പൂർണനശീകരണ സ്വഭാവമുള്ളതായിരിക്കുമെന്ന് വിമർശകർ പറയുന്നു. മനുഷ്യന്റെ സ്വകാര്യതയിലുള്ള ഏറ്റവും വലിയ കടന്നുകയറ്റമായിരിക്കും ഇതെന്ന് വിമർശനമുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam