എക്‌സ് ഇനി 'സൗജന്യമാകില്ല'; സേവനങ്ങൾക്ക് വരിസംഖ്യ ഉടൻ 

APRIL 17, 2024, 9:50 AM

എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും. ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ എക്സ് സേവനങ്ങൾ ഉപയോഗിക്കുന്നതിനായി ഇനി മുതൽ ഒരു നിശ്ചിത തുക ഈടാക്കുമെന്നാണ് റിപോർട്ടുകൾ.

ട്വീറ്റുകൾ ലൈക്ക് ചെയ്യുന്നതും പോസ്റ്റുചെയ്യുന്നതും അവയ്ക്ക് മറുപടി നൽകുന്നതുമെല്ലാം ഇതുവരെ സൗജന്യ സേവനങ്ങളായിരുന്നു. എന്നാൽ എക്സിന്റെ പുതിയ നയപ്രകാരം ഇവ ഉൾപ്പടെ ട്വീറ്റുകൾ ബുക്ക്‌മാർക്ക് ചെയ്യുന്നതിന് പോലും പണം നൽകേണ്ടി വരും.

'എക്സ് ഡെയിലി ന്യൂസ്' എന്ന എക്സ് അക്കൗണ്ടാണ് പുതിയ ഉപയോക്താക്കളിൽനിന്ന് നിരക്ക് ഈടാക്കുന്ന കമ്പനി നടപടി ആദ്യം റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ഉപയോക്താക്കൾക്ക് എക്സ് ഉപയോഗിക്കണമെങ്കിൽ വാർഷിക വരിസംഖ്യ നൽകണമെന്ന് സൂചിപ്പിക്കുന്ന ഉള്ളടക്കങ്ങൾ എക്സ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ടെന്നും എക്സ് ഡെയിലി ന്യൂസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

vachakam
vachakam
vachakam

ദിനംപ്രതി വർധിച്ചുവരുന്ന വ്യാജ അക്കൗണ്ടുകളുടെ എണ്ണവും അവയുടെ ഉള്ളടക്കവും നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് പുതിയ നീക്കമെന്ന് മസ്‌ക് വിശദീകരിച്ചു. ഇത് പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ബാധകമാകൂ എന്നത് ശ്രദ്ധിക്കുക. എന്നിരുന്നാലും, ഈ മാറ്റം നിലവിലുള്ള ഉപയോക്താക്കളെ ബാധിക്കുമോ എന്ന്  എക്സ്  വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ ഒക്ടോബറിൽ, ഉപയോക്താക്കളിൽ നിന്ന് വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ ഈടാക്കുന്ന ഒരു സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ മസ്‌ക് അവതരിപ്പിച്ചിരുന്നു. ന്യൂസിലൻഡിലും ഫിലിപ്പീൻസിലുമാണ് ആദ്യം ഈ സേവനം ആരംഭിച്ചത്. ന്യൂസിലാൻഡിൽ 1.43 ന്യൂസിലാൻഡ് ഡോളറും ഫിലിപ്പൈൻസിൽ 42.51 ഫിലിപ്പൈൻ പെസോയുമാണ് സബ്‌സ്‌ക്രിപ്‌ഷൻ ഫീസ്. ഈ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രതിവർഷം ഒരു ഡോളറെന്ന (ഏകദേശം 83 ഇന്ത്യന്‍ രൂപ) കണക്കിലാകും വരിസംഖ്യ ഈടാക്കുകയെന്നാണ് സൂചന. ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് സബ്‌സ്‌ക്രിപ്‌ഷൻ മോഡൽ നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കമ്പനി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam